ക്നാനായ കാത്തലിക് അസോസിയേഷൻ കാനഡയുടെയും ക്നാനായ കാത്തോലിക് അസോസിയേഷൻ വെസ്റ്റേൺ ഒന്റാറിയോയുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ കുടുംബ കൂട്ടായ്മയുടെ ഒരുക്കങ്ങൾ പൂർത്തി ആയതായി സംഘാടകർ അറിയിച്ചു. മെയ് 24നു കാലിഡോണയിലെ ഫെയർ ഗ്രൗണ്ട് ഹാളിൽ നടത്തപ്പെടുന്ന നെല്ലും നീരും 2025 ൽ വ്യത്യസ്തങ്ങളും പുതുമയും നിറഞ്ഞ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കാനഡയുടെ വിവിധ മേഖലകളിൽ നിന്നും കൂടാതെ അമേരിക്കയിൽനിന്നും യുകെ യിൽ നിന്നും പങ്കെടുക്കുന്ന 1100 ൽ പരം ക്നാനായ മക്കൾ വളരെ ആവേശത്തോടുകൂടിയാണ് ഈ സുദിനത്തെ നോക്കിക്കാണുന്നത്. പങ്കെടുക്കുന്നവർക്ക് ആഘോഷിക്കുവാനും ആഹ്ലാദിക്കുവാനും ഒപ്പം സുരക്ഷ ഒരുക്കുവാനുമായി 12 കമ്മിറ്റികൾ പ്രവർത്തന സജ്ജമാണ്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും അധികം പങ്കാളിത്തമുള്ള ഈ കൂട്ടായ്മയുടെ മെഗാ സ്പോൺസർ സോമൻ കോട്ടൂരാണ്. ജോസ് പാലക്കുന്നേലും സിറിയക് കൂവക്കാട്ടിലും പ്ലാറ്റിനം സ്പോൺസർമാരും ആണ്.
ഗോൾഡ് സ്പോൺസർമാരായി മുത്ത് കല്ലിടുക്കിയിൽ, സ്റ്റീഫൻ ഉള്ളാട്ടിൽ, ഈമോൻ തെങ്ങുംതറയിൽ എന്നിവരും ജയ്മോൻ നെടുംചേരിയിലും ടോമി മ്യാൽക്കരപുറത്തു എന്നിവർ സിൽവർ സ്പോൺസർസും ആണ്. ഇവന്റ് സ്പോൺസർമാരായി ജോമോൻ മാത്യു കുടിയിരുപ്പിൽ, അഭിലാഷ് മാത്യു മംഗലത്ത്, തോമസുകുട്ടി കുപ്പെനാനിക്കൽ, ബെനിഷ് ബേബി മലേപ്പറമ്പിൽ, സിസ്മോൻ ( മൗന്റൈൻ ടൂർസ്& ട്രാവെൽസ്), ടോം ഫിലിപ്പ് കൊച്ചുപുരയിൽ എന്നിവരാണ്.