New Update
/sathyam/media/media_files/ZL6gdY5JxIvKTjHd6zqj.jpg)
ലണ്ടൻ: ഹ്രസ്വ സന്ദർശനത്തിന് യു കെയിൽ എത്തിച്ചേർന്ന മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ തിരുമേനിയെ ലണ്ടനിലെ കോൺഗ്രസ്സ് നേതാക്കൾ സന്ദർശിച്ചു.
Advertisment
ഐഒസി (യു കെ) ഔദ്യോഗിക വക്താവ് അജിത് മുതയിൽ, ഒഐസിസി സറെ റീജിയൻ പ്രസിഡന്റ് വിത്സൻ ജോർജ്, സംഘടനകളുടെ നേതാക്കന്മാരായ ജോർജ് ജേക്കബ് തെങ്ങുംതറയിൽ, ബിബിൻ ബോബച്ചൻ, പ്രവീൺ കുര്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ നേതാക്കൾ പരിശുദ്ധ തിരുമേനിയെ പൊന്നാട അണിയിച്ചു ആദരിച്ചു.