ടൊറൻ്റോ : നഗരത്തിൽ നിന്നും മലയാളി വിദ്യാർത്ഥിയെ കാണാതായതായി റിപ്പോർട്ട്. യോർക്ക് യൂണിവേഴ്സിറ്റിയിൽ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി വേദാത്മാൻ (21)നെയാണ് കാണാതായത്. ജൂൺ 1 ഞായറാഴ്ച രാത്രി എട്ടരയോടെ കീൽ സ്ട്രീറ്റിലെ ഫിഞ്ച് അവന്യൂ വെസ്റ്റ് ഏരിയയിലാണ് വേദാത്മാനെ അവസാനമായി കണ്ടത്. വേദാത്മാൻ ഇപ്പോൾ വാട്ടർലൂ മേഖലയിലായിരിക്കാമെന്ന് സംശയിക്കുന്നതായി ടൊറൻ്റോ പൊലീസ് പറയുന്നു.
5 അടി 9 ഇഞ്ച് ഉയരവും 130 പൗണ്ട് ഭാരവും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള വേദാത്മാൻ കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുള്ളയാളാണ്. ക്ലീൻ ഷേവ് ചെയ്ത ഇയാളെ അവസാനമായി കാണുമ്പോൾ ഹുഡും ബീജ് കാർഗോ പാന്റും ഉള്ള ടാൻ സ്വെറ്ററും ധരിച്ചിരുന്നതായി പൊലീസ് റിപ്പോർട്ട് ചെയ്തു. വേദാത്മാനെ കണ്ടെത്തുന്നവരോ അല്ലെങ്കിൽ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.