ജൂൺ 1 ഞായറാഴ്ച വൈകിട്ട് മുതൽ കാണാതായ വേദാത്മൻ പൊതുവാളിനെ , 21, മരിച്ച നിലയിൽ കണ്ടെത്തി. യോർക്ക് യൂണിവേഴ്സിറ്റിയിൽ അവസാന വർഷ കംപ്യുട്ടർ സയൻസ് വിദ്യാർത്ഥിയാണ്. തൃപ്പൂണിത്തുറ സ്വദേശിയാണ്.
വേദാത്മനെ കണ്ടെത്താൻ ടൊറന്റോ വാട്ടർലൂ റീജിയണൽ പോലീസ് പൊതുജനങ്ങളുടെ അടിയന്തിര സഹായം തേടിയിരുന്നു . ഞായറാഴ്ച്ച വൈകിട്ട് 8:40 ന് കീൽ സ്ട്രീറ്റ്, ഫിഞ്ച് അവന്യൂ വെസ്റ്റ് ഏരിയയിലാണ് വേദാത്മനെ അവസാനമായി കണ്ടതെന്നും എന്നാൽ ഇപ്പോൾ അദ്ദേഹം വാട്ടർലൂ മേഖലയിലായിരിക്കാമെന്നും പോലീസ് പറഞ്ഞു.