Advertisment

യൂറോപ്യന്‍ യൂണിയന്‍ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാനുള്ള പുതിയ ശമ്പള പരിധി പ്രാബല്യത്തില്‍

New Update
Tyggg

 ബർലിൻ : യൂറോപ്യന്‍ യൂണിയന്‍ ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാനുള്ള പുതുക്കിയ ശമ്പള പരിധി പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വന്നു. ജര്‍മനിയിലേക്ക് കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ബ്ളൂ കാര്‍ഡ് വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

ബ്ളൂ കാര്‍ഡ് ഉള്ളവര്‍ക്ക് ജോലി മാറാനും യൂറോപ്യന്‍ യൂണിയനുള്ളില്‍ രാജ്യം മാറാനുമെല്ലാം താരതമ്യേന കൂടുതല്‍ എളുപ്പമായിരിക്കും. കൂടാതെ, ജര്‍മനിയില്‍ പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കുമ്പോള്‍ മുന്‍ഗണനയും ലഭിക്കും. കുടുംബത്തെ കൂടെ കൂട്ടാനുള്ള ചട്ടങ്ങളിലും ബ്ളൂ കാര്‍ഡുള്ളവര്‍ക്ക് ഇളവുണ്ട്. യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങള്‍ക്കും ബ്ളൂ കാര്‍ഡ് ഉടമകളും അര്‍ഹരായിരിക്കും.

2023ല്‍ ജര്‍മനി 41,000 പേര്‍ക്ക് ബ്ളൂ കാര്‍ഡ് അനുവദിച്ചിരുന്നു. ഇതില്‍ 27 ശതമാനവും ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്.

ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രതിവര്‍ഷ ഗ്രോസ് സാലറി ഈ വര്‍ഷം മുതല്‍ 48,300 യൂറോയാണ്. കഴിഞ്ഞ വര്‍ഷം വരെ ഇത് 45,300 ആയിരുന്നു. ബോട്ടില്‍നെക്ക് പ്രൊഫഷന്‍ എന്നറിയപ്പെടുന്ന ഐടി, സ്റെറം, കണ്‍സ്ട്രക്ഷന്‍, എജ്യുക്കേഷന്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് 43,759.80 ആണ് കുറഞ്ഞ സാലറി. തൊഴില്‍ വിപണിയിലേക്ക് പുതിയതായി എത്തിയ യുവ പ്രൊഫഷണലുകള്‍ക്കും ഇതു തന്നെ മതിയാകും. കാര്‍ഡിന് അപേക്ഷിക്കുന്നതിന് മൂന്നു വര്‍ഷം മുന്‍പല്ലാതെ വിദ്യാഭ്യാസ യോഗ്യത നേടിയവരെയാണ് യങ് പ്രൊഫഷണലുകളായി പരിഗണിക്കുന്നത്

Advertisment