Advertisment

പുതുവര്‍ഷം: ജര്‍മന്‍ തൊഴില്‍ വിപണിയില്‍ സമ്മിശ്ര സാധ്യതകള്‍

New Update
Gggh

ബര്‍ലിന്‍: പുതുവര്‍ഷം പിറക്കുമ്പോള്‍ ജര്‍മന്‍ തൊഴില്‍ വിപണിയിലെ സാധ്യതകള്‍ സമ്മിശ്രമാണ്. ഒരു വശത്ത് സാമ്പത്തിക വളര്‍ച്ചയിലെ മന്ദഗതി കാരണമുള്ള പിരിച്ചുവിടല്‍, മറുവശത്ത് ആവശ്യത്തിനു തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥ!

Advertisment

വിദേശികള്‍ക്ക് ജര്‍മനിയിലെത്തി ജോലി കണ്ടെത്തുക എന്നത് ഒരു ഘട്ടത്തിലും എളുപ്പമായിരുന്നില്ല. ഭാഷാ പരിജ്ഞാനം ഇല്ലാത്തവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്. ജര്‍മന്‍ സമ്പദ് വ്യവസ്ഥയിലെ മാന്ദ്യം ഈ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കാന്‍ സാധ്യത തെളിഞ്ഞിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ വരുന്ന പത്ത് വര്‍ഷത്തിനുള്ളഇല്‍ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയില്‍ 140,000 പേരുടെ ജോലി നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വര്‍ധിക്കുന്നതും തൊഴില്‍ അന്വേഷകര്‍ക്കു തിരിച്ചടിയാകാമെന്നു കണക്കാക്കുന്നു.

ഫോക്സ് വാഗന്‍, മെഴ്സിഡസ് ബെന്‍സ്, ബോഷ്, വാലിയോ, മിച്ചലിന്‍ തുടങ്ങിയ വമ്പന്‍ സ്ഥാപനങ്ങള്‍ ഇതിനകം പിരിച്ചുവിടല്‍ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. വാഹന നിര്‍മാതാക്കളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നത് ഇവര്‍ക്ക് ആവശ്യമുള്ള ചിപ്പ് അടക്കമുള്ള ചെറുഘടകങ്ങള്‍ നിര്‍മിക്കുന്ന മറ്റു സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുകയാണ്.

ഇതിനൊപ്പം തന്നെയാണ്, തന്ത്രപ്രധാന മേഖലകളില്‍ അടക്കം പലയിടത്തും തൊഴിലാളികളെ കിട്ടാനില്ലാത്തു കാരണം പ്രതിസന്ധി ഉടലെടുത്ത അവസ്ഥയും. ചില മേഖലകള്‍ മാന്ദ്യം നേരിടുമ്പോള്‍ മറ്റു പല മേഖലകളിലും കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ ആവശ്യമായി വരും എന്നതാണ് ആശ്വാസ വാര്‍ത്ത. ഇതില്‍ ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയും നിര്‍മാണ മേഖലുമെല്ലാം ഉള്‍പ്പെടുന്നു. ഹെല്‍ത്ത്, മുതിര്‍ന്നവര്‍ക്കുള്ള പരിചരണം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകള്‍ക്കും ആള്‍ക്ഷാമം പരിഹരിക്കാതെ മുന്നോട്ടു പോകാനാവില്ല.

Advertisment