ന്യൂയോര്‍ക്ക് ~ ഡല്‍ഹി വിമാനം റോമില്‍ ഇറക്കി

New Update
Vgggggg

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിന്നു ഡല്‍ഹിയിലേക്ക് വന്ന അമെരിക്കന്‍ എയര്‍ലൈന്‍ വിമാനം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് റോമിലേക്ക് തിരിച്ചുവിട്ടു. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി എയര്‍പോര്‍ട്ടില്‍ നിന്നാണു വിമാനം പുറപ്പെട്ടത്. തുടര്‍ന്ന് ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ഇറ്റാലിയന്‍ വ്യോമസേനയുടെ അകമ്പടിയോടെ റോമിലെ വിമാനത്താവളത്തില്‍ ഇറങ്ങി.

Advertisment

ഭീഷണി വിശ്വസനീയമല്ലെങ്കിലും, ഡല്‍ഹി വിമാനത്താവളത്തിന്‍റെ പ്രോട്ടോക്കോള്‍ പ്രകാരം വിമാനം മറ്റെവിടെയെങ്കിലും പരിശോധിച്ച ശേഷം ഡല്‍ഹിയിലിറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

റോമില്‍ എത്തിയപ്പോള്‍ ~ ഇറ്റാലിയന്‍ വ്യോമസേനയുടെ രണ്ട് യൂറോഫൈറ്ററുകള്‍ വിമാനം പരിശോധിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വീണ്ടും പുറപ്പെടാന്‍ അനുമതി നല്‍കുകയും ചെയ്തു. എന്നിരുന്നാലും, ക്രൂ വിശ്രമ കാരണങ്ങളാല്‍ വിമാനം രാത്രി മുഴുവന്‍ റോം ഫിയുമിസിനോ വിമാനത്താവളത്തില്‍ തന്നെ തുടര്‍ന്നു. അടുത്ത ദിവസമാണ് ഡല്‍ഹിയിലേക്ക് യാത്ര പുനരാരംഭിച്ചത്

Advertisment