Advertisment

ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (IWU) - ന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സെമിനാർ : 'NMC Code of Conduct and Disciplinary Case Laws'; ഫെബ്രുവരി - 20 - ന് വിദഗ്ധരുടെ പാനലുമായി ബന്ധപ്പെടാൻ അവസരം

New Update
ererere

കേംബ്രിഡ്ജ്: ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (IWU) - ന്റെ ആഭിമുഖ്യത്തിൽ 'NMC Code of Conduct and Disciplinary Case Laws' എന്ന വിഷയം ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 - ന് യു കെ സമയം രാത്രി 8 മണിക്ക് സൂം പ്ലാറ്റ്ഫോം മുഖേന ഓൺലൈനായാണ്‌ സെമിനാർ സംഘടിപ്പിക്കുന്നത്.

Advertisment

യു കെലെ ഇന്ത്യൻ വംശജരായ മുഴുവൻ ജീവനക്കാരെയും ഒരു കുടക്കീഴിൽ അണിചേർത്തു കൊണ്ട് തൊഴിൽ അവകാശസംരക്ഷണവും തുല്യ നീതിയും ലക്ഷ്യമാക്കി രൂപീകൃതമായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (IWU) - ന്റെ നേതൃത്വത്തിൽ നിയമ മേഖലയിലെ വിദഗ്ധരെ അണിനിരത്തികൊണ്ട്  സംഘടിപ്പിക്കുന്ന സെമിനാറിൽ, NMC പെരുമാറ്റചട്ടങ്ങളെയും അനുബന്ധ വിഷയങ്ങളെയും സംബന്ധിച്ചു ബോധവത്കരണവും ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങളും സാധ്യമാകും.

ഈ മേഖലയിൽ ചൂഷണങ്ങൾക്ക് വിധേയരാകുന്നവർക്ക് സൗജന്യ നിയമ സഹായം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനും സെമിനാറിൽ അവസരം ഉണ്ടായിരിക്കും.

nmc

സെമിനാറിന് നേതൃത്വo നൽകുന്നത്, കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല, അഭിഭാഷകരായ ഷിന്റോ പൗലോസ്, ജിയോ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന വിദഗ്ധരുടെ പാനലാണ്.

യു കെയിലെ തൊഴിലിടങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യന്‍ വംശജർക്ക് അവരുടെ പ്രശ്‌നങ്ങളിൽ നിയമ സഹായവും നിർദേശങ്ങളും ലഭിക്കുന്നതിനുള്ള സംവിധാനവും സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ സെൽ മുഖേന ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ (IWU) ഒരുക്കിയിട്ടുണ്ട്.

പുതുതായി യു കെയിലെത്തുന്ന മലയാളികൾ ഉൾപ്പടെയുള്ളവർക്ക്‌ അവർ ജോലി ചെയ്യുന്ന മേഖല അനുശാസിക്കുന്ന നിയമങ്ങളെയും പെരുമാറ്റ ചട്ടങ്ങളെയും കുറിച്ച് 

അവബോധം സൃഷ്ടിക്കാൻ ഉതകുന്ന രീതിയിലാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്.

ചോദ്യങ്ങളും സംശയങ്ങളും +44 07398968487 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ അറിയിക്കാവുന്നതാണ്.

Advertisment