രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം കൂടുന്നു; കാനഡക്കാരിൽ ഏറെ പേരുടെയും ചിന്ത ഇങ്ങനെയെന്ന് സർവേ

New Update
Hghf

ഓട്ടവ: രാജ്യത്ത് കുടിയേറ്റക്കാർ കൂടുതലാണെന്ന് മിക്ക കാനഡക്കാരും കരുതുന്നതായി പുതിയ സർവേ റിപ്പോർട്ട്. രാജ്യത്ത് കുടിയേറ്റക്കാരായി എത്തുന്നവരെ പലരും വിശ്വസിക്കുന്നില്ലെന്നും സർവേ പറയുന്നു. അസോസിയേഷൻ ഫോർ കനേഡിയൻ സ്റ്റഡീസ് ആൻഡ് മെട്രോപോളിസ് ഇൻസ്റ്റിറ്റ്യൂട്ടിനായി ലെഗർ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

Advertisment

രാജ്യം നിലവിൽ വളരെയധികം കുടിയേറ്റക്കാരെ പ്രവേശിപ്പിക്കുന്നുണ്ടെന്നാണ് 62 ശതമാനം ആളുകളും കരുതുന്നത്. 2025 മാർച്ചിലെ സർവേയിൽ ഉണ്ടായതിനേക്കാൾ നാല് ശതമാനം വർധനയാണിത്. ആറ് വർഷം മുൻപത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയിലധികമാണ്.

പുതിയ സർവേയിൽ 20 ശതമാനം പേർക്ക് മാത്രമാണ് കുടിയേറ്റക്കാർ കൂടുതലല്ലെന്ന അഭിപ്രായമുള്ളത്.കുടിയേറ്റക്കാരെ വിശ്വസിക്കാൻ കഴിയുമോ എന്ന ചോദ്യത്തിൽ 42 ശതമാനം ആളുകളും വിശ്വസിക്കാൻ കഴിയുമെന്ന് പറഞ്ഞു. എന്നാൽ 20 ശതമാനം പേർ കുടിയേറ്റക്കാരെ വിശ്വസിക്കാൻ കഴിയില്ലെന്നും പറഞ്ഞതായി സർവേ കണ്ടെത്തി.

Advertisment