Advertisment

സിദ്ധാര്‍ഥിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഒഐസിസി യു കെ; പ്രതിഷേധത്തിൽ പങ്കാളികളായി എംഎൽഎ മാരായ ഐ സി ബാലകൃഷ്ണനും, ചാണ്ടി ഉമ്മനും; ഇരമ്പിയത് കൊലയാളി സംഘടനക്കെതിരായ പ്രവാസികളുടെ പ്രതിഷേധം

New Update
Untitled43

ലണ്ടൻ: അവിശ്വസീനയവും അതിനീചവുമായ ആള്‍ക്കൂട്ട വിചാരണയ്ക്കും പീഡനങ്ങൾക്കും ഇരയായി കൊല്ലപ്പെട്ട വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ കൊലപാതകത്തെ അപലപിച്ചുകൊണ്ട് ഒഐസിസി യു കെ നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ വൻ പ്രതിഷേധമിരമ്പി. മാർച്ച്‌ 3, ഞായറാഴ്ച 4.30 ന് സൂം മുഖേന സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ കേരളത്തിൽ നിന്നുള്ള എംഎൽഎ മാരും ഒഐസിസി നേതാക്കളും  പ്രവർത്തകരുമുൾപ്പടെ വൻ ജനപങ്കാളിത്തമാണുണ്ടായത്.

Advertisment

കേരളത്തിലെ ക്യാമ്പസുകളെ ഇടിമുറിയുടെയും കൊലക്കത്തിയുടെയും തിണ്ണമിടുക്കിൽ അടക്കി വാഴുന്ന എസ്എഫ്ഐ യുടെ പൈശാചിക തേർവാഴ്ചയ്‌ക്കെതിരേയും അവരുടെ സകല തെമ്മാടിത്തരങ്ങൾക്ക് കുടപിടിക്കുന്ന ഇടതുപക്ഷത്തിനും നേരെ, കേരളത്തിലെ പ്രബുദ്ധരായ പൊതുസമൂഹം പ്രതിഷേധ ജ്വാലതീർക്കുമ്പോൾ, അവരോടൊപ്പം ചേർന്നുള്ള പ്രവാസികളുടെ പോരാട്ടത്തിന്റെ ആദ്യഘട്ടമാണ് യു കെയിൽ നിന്നും ഒഐസിസി യുടെ നേതൃത്വത്തിൽ ഞായറാഴ്ച സംഘടിപ്പിച്ച പ്രതിഷേധയോഗം.

1Untitled43

കേരളത്തിൽ നിന്നും എംഎൽഎമാരായ ഐ സി ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി) എന്നിവർ മനുഷ്യമനസാക്ഷി മരവിക്കുന്ന അതിഗൗരവമായ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധമറിയിച്ചുകൊണ്ട്  പങ്കെടുത്തു.

ഉത്തരേന്ത്യയിലെപോലെ ആൾക്കൂട്ട കൊലപാതകമാണ് വയനാട്ടിൽ നടന്നതെന്നും മൂന്നു ദിവസം വരെ വെള്ളം പോലും നൽകാതെ പൈശാചികമായി പീഡിപ്പിച്ചാണ് സിദ്ധാര്‍ഥിനെ കൊലപെടുത്തിയതെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.

വയനാട്ടിൽ ഇറങ്ങുന്ന അതിഭയങ്കരൻമാരായ ആന, കടുവ എന്നിവയെക്കാൾ ഭീകരന്മാരായാണ്‌ എസ്എഫ്ഐ. കേരളത്തിലെ ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങളായി മാറിയെന്നും ഇവിടുത്തെ ക്യാമ്പസുകളിൽ എസ്എഫ്ഐ എന്ന ക്രിമിനൽ സംഘത്തെ വളർത്തിയ പങ്കിൽ നിന്നും സിപിഎം ന് ഒരിക്കലും ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2Untitled43

കൂട്ടുകാരായി നടിച്ചവർ തന്നെ, വിളിച്ചിറക്കി അടിച്ചു കൊല്ലാനുള്ള മനോനില എസ്എഫ്ഐ എന്ന കിരാത സംഘടനയ്ക്ക് മാത്രമേ ഉണ്ടാകൂവെന്നും അധികാരത്തിന്റെ മറവിലും ഭയപ്പെടുത്തിയും യഥാർത്ഥ പ്രതികളെ കേസിൽ നിന്നും രക്ഷപ്പെടുത്താമെന്ന് സിപിഎം വിചാരിക്കേണ്ടെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. വരും ദിവസങ്ങളിൽ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും കോൺഗ്രസ് പാർട്ടി നേതാക്കന്മാർ പ്രതിഷേധവുമായി ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, പ്രതിഷേധ യോഗത്തിന്റെ കോർഡിനേറ്ററും ഒഐസിസി യു കെ വൈസ് പ്രസിഡന്റുമായ ഡോ. ജോഷി ജോസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. ഒഐസിസി യു കെ പ്രസിഡന്റ്‌ കെ മോഹൻദാസ്, വർക്കിംഗ്‌ പ്രസിഡന്റുമാരായ ഷൈനു ക്ലെയർ മാത്യൂസ്, സുജു ഡാനിയേൽ, അപ്പ ഗഫൂർ, മണികണ്ഠൻ, ഒഐസിസി നാഷണൽ - റീജിയൻ നേതാക്കന്മാരായ ബേബിക്കുട്ടി ജോർജ്,  സോണി ചാക്കോ, അപ്പച്ചൻ കണ്ണഞ്ചിറ, സാജു മണക്കുഴി, സാബു ജോർജ്, തോമസ് ഫിലിപ്പ്, ജയരാജ്‌, വിജി പൈലി, ബാബു പൊറിഞ്ചു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

3Untitled43

സിദ്ധാർഥിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് കെ എസ് യു  വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോളേജ് കാവടത്തിന് മുന്നിൽ നടക്കുന്ന റിലെ നിരാഹാരസമരത്തിൽ പങ്കെടുക്കുന്ന അതുൽ ജോർജും ഒഐസിസി യു കെയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗത്തിന്റെ ഭാഗമായി.

Advertisment