ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി മീറ്റിംഗ് ഒക്ടോബർ 26 ശനിയാഴ്ച

സംഘടനയുടെ പുതിയ നേതൃത്വം ചുമതല ഏറ്റെടുത്ത ശേഷം സംഘടിപ്പിക്കുന്ന പ്രഥമ മീറ്റിങ്ങ് ആണ് ശനിയാഴ്ച നടക്കുന്നത്. 

New Update
oicc Untitleddana

യുകെ: കെ പി സി സിയുടെ നേതൃത്വത്തിലുള്ള പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒ ഐ സി സി) യു കെ ഘടകത്തിന്റെ നാഷണൽ കമ്മിറ്റി മീറ്റിങ്ങ് ഒക്ടോബർ 26, ശനിയാഴ്ച കവൻട്രിയിലെ ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിക്കും.

Advertisment

ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ ആയിരിക്കും മീറ്റിങ്ങ് സമയം ക്രമീകരിച്ചിരിക്കുന്നത്.

സംഘടനയുടെ പുതിയ നേതൃത്വം ചുമതല ഏറ്റെടുത്ത ശേഷം സംഘടിപ്പിക്കുന്ന പ്രഥമ മീറ്റിങ്ങ് ആണ് ശനിയാഴ്ച നടക്കുന്നത്. 

ഒ ഐ സി സി സംഘടന യു കെയിലുടനീളം വ്യാപിപ്പിച്ച് പ്രവർത്തന സജ്ജമാക്കുക, പുതിയ റീജിയൻ / യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണവും / നിലവിലുള്ളവയുടെ പുണരുദ്ധരണം, ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന ഇടങ്ങളിൽ യുഡിഎഫ് സ്ഥാനർഥികളുടെ വിജയമുറപ്പിക്കാൻ സാധ്യമായ പദ്ധതികളും പ്രവർത്തനങ്ങളുടേയും രൂപീകരണം തുടങ്ങി അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളും കമ്മിറ്റിയിൽ ചർച്ച ചെയ്യും. 

എല്ലാ നാഷണൽ കമ്മിറ്റി ഭാരവാഹികളും കൃത്യ സമയത്ത് എത്തി മീറ്റിംഗിൽ പങ്കെടുക്കണമെന്ന് നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് അഭ്യർത്ഥിച്ചു. 

Venue Address:
Tiffinbox Restaurant
7 - 9 The Butts Coventry
CV1 3GJ

Advertisment