പുടിന്റെ മരണം അടുത്തു, അങ്ങനെയേ യുദ്ധം അവസാനിക്കൂ! വിവാദ പരാമർശവുമായി സെലെൻസ്‌കി

New Update
Bdbndndj

മോസ്‌കോ: റഷ്യ-യുക്രെയ്ന്‍ യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മരണം ഉടന്‍തന്നെ ഉണ്ടാകുമെന്നും, മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അങ്ങനെ മാത്രമേ അവസാനിക്കുവെന്നും യുയുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പുടിന്‍ ഉടനെ മരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നും സെലെന്‍സ്‌കി പറഞ്ഞത്.

Advertisment

പുട്ടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കയുണ്ടാക്കുന്ന ചില അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെയാണ്

സെലെന്‍സ്‌കിയുടെ ഈ വിവാദ പരാമര്‍ശമുണ്ടായിരിക്കുന്നത്.പുടിന്‍ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണെന്നും അദ്ദേഹത്തിന് കാന്‍സറാണെന്നുമുള്ള വാര്‍ത്തകളും നിലവിൽ പരക്കുന്നുണ്ട്. എന്നാല്‍ നേതാവിന്റെ ആരോഗ്യനിലയെക്കുറിച്ചുയരുന്ന വാര്‍ത്തകളെയും അഭ്യൂഹങ്ങളെയും തള്ളികളയുകയാണ് റഷ്യ.

Advertisment