Advertisment

റഗ്ബി ഇതിഹാസം ജെപിആർ വില്യംസ് (74) അന്തരിച്ചു. വിട പറഞ്ഞത് വെയിൽസ് ടീമിന് മൂന്ന് ഗ്രാൻഡ്സ്ലാമുകൾ നേടി കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച താരം

New Update
rugb

 യുകെ: വെയിൽസ്, ബ്രിട്ടീഷ്, ഐറിഷ് ലയൺസ് റഗ്ബി ഇതിഹാസം ജെപിആർ വില്യംസ് (74) അന്തരിച്ചു. മരണ വാർത്ത അദ്ദേഹത്തിന്റെ മുൻ ക്ലബ്ബാണ് പുറത്തുവിട്ടത്.

1970 - ൽ വെയിൽസ് ടീമിന്റെ ഭാഗമായിരുന്ന വില്യംസ്, അവരെ മൂന്ന് ഗ്രാൻഡ്സ്ലാമുകൾ നേടുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നു. കൂടാതെ 1971 - ൽ ദക്ഷിണാഫ്രിക്കയിലും 1974 - ൽ ന്യൂസിലൻഡിലും വെച്ച് നടന്ന ലയൺസ് പര്യടനങ്ങളിൽ അവരെ വിജയിപ്പിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു.

'ബ്രിഡ്ജൻഡി'ന്റെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളും ലോക റഗ്ബിയുടെ ഐക്കണും ആയി അറിയപ്പെടുന്ന ജെപിആർ വില്യംസ്, അടുത്തിടെ ക്ലബ്ബിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു.

Advertisment