ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/06/16/WdVIU5DL5o7jv3QgzG8f.jpg)
ജറുസലേം: ഇറാന്‍ ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യം വിട്ടെന്നു റിപ്പോര്‍ട്ട്. ഗ്രീസിലെ ഏഥന്‍സില്‍ അഭയം തേടിയതായാണ് വിവരം. നെതന്യാഹുവിന്‍റെ ഔദ്യോഗിക വിമാനമായ വിങ് ഓഫ് സിയോണ്‍ രണ്ട് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെ പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിടുണ്ട്.
Advertisment
വെള്ളിയാഴ്ച രാത്രിയോടെയാണ് ഇറാന്‍ ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെടുകയും എഴുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ യുഎസുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി. ഇറാനെതിരായ ആക്രമണത്തില്‍ യുഎസ് ഇസ്രയേലിനെ പിന്തുണയ്ക്കുന്നുണ്ടെന്നും, യുഎസിന്‍റെ പിന്തുണയില്ലാതെ ഇസ്രയേലിന് ആക്രമണം നടത്താനാവില്ലെന്നുമാണ് ഇറാന്‍ ആരോപിക്കുന്നത്.