റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ഇന്ത്യയിലേക്ക്

New Update
Cfhbjn

മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ സന്ദര്‍ശിക്കാനുള്ള തയാറെടുപ്പുകള്‍ പുടിന്‍ തുടങ്ങിയതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്രോവ് വ്യക്തമാക്കി. 2021 ഡിസംബറിലാണ് അവസാനമായി പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചത്. റഷ്യ~ യുൈ്രകന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് റഷ്യന്‍ പ്രസിഡന്‍റ് ഇന്ത്യ സന്ദര്‍ശിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Advertisment

റഷ്യന്‍ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തിയിരുന്നു. അന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.

റഷ്യയും ഇന്ത്യയും പുതിയ ബൈലാറ്ററല്‍ അജണ്ട എന്ന പേരില്‍ ഇന്‍റര്‍നാഷണല്‍ അഫയേഴ്സ് കൗണ്‍സില്‍ നടത്തിയ കോണ്‍ഫറന്‍സിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുടിന്‍റെ സന്ദര്‍ശനത്തിന്‍റെ കൃത്യം തിയതിയും സമയവും പുറത്തുവിട്ടിട്ടില്ല.

Advertisment