റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍റെ കാര്‍ പൊട്ടിത്തെറിച്ചു

New Update
Xxgb

മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍റെ കാര്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 29ന് എഫ് എസ് ബി സീക്രട്ട് സര്‍വീസ് ഹെഡ് ക്വാര്‍ട്ടേഴ്സിനു സമീപമുള്ള വഴിയിലാണ് അപകടമുണ്ടായത്. കാറില്‍ തീ പടരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകടസമയത്ത് ആരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. എന്‍ജിന്‍ ഭാഗത്ത് നിന്ന് തീ ഉള്ളിലേക്ക് പടരുന്നത് വീഡിയോയില്‍ വ്യക്തമാണ്.

Advertisment

സംഭവത്തിനു പിന്നില്‍ വധശ്രമമാണോയെന്ന സംശയം ശക്തമാണ്. അപകടത്തിനു പിന്നാലെ മോസ്കോയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. 77കാരനായ പുടിന്‍ സാധാരണയായി റഷ്യന്‍ നിര്‍മിത കാറായ ലിമോസിന്‍സ് ആണ് ഉപയോഗിക്കാറുള്ളത്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായും ഇതേ കാര്‍ നല്‍കാറുണ്ട്. ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിനെ ഇത്തരമൊരു കാര്‍ സമ്മാനിച്ചിരുന്നു.

യുക്രെയ്ന്‍ പ്രസിഡന്‍റ് വോലോദിമിര്‍ സെലന്‍സ്കി അടുത്തിടെ പുടിന്‍ വൈകാതെ മരിക്കുമെന്ന് പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മരണത്തിലൂടെ റഷ്യയും യുൈ്രകനും തമ്മിലുള്ള പ്രശ്നം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പുടിന്‍റെ കാറിന് തീ പിടിച്ചത്.

Advertisment