കാനഡയിൽ വെടിവെപ്പ്: ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു

New Update
Wesdfg

ടൊറൻ്റോ: ഹാമിൽട്ടണിൽ വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഹർസിമ്രത് രൺധാവ, 21,  മരിച്ചതായി പൊലീസ് അറിയിച്ചു.  രാത്രി ഏഴരയോടെ അപ്പർ ജെയിംസ് സ്ട്രീറ്റിലെ മൊഹാക്ക് റോഡ് മേഖലയിലാണ് വെടിവെപ്പ് നടന്നത്. മോഹോക് കോളേജിലെ വിദ്യാർത്ഥിനിയായ ഹർസിമ്രത് ജോലിക്ക് പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വെടിയേറ്റത്.

Advertisment

ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ നെഞ്ചിൽ വെടിയേറ്റ നിലയിൽ ഹർസിമ്രത് രൺധാവയെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഒരു മെഴ്‌സെഡിസ് കാറിലെ യാത്രക്കാരൻ മറ്റൊരു കാറിലെ  യാത്രക്കാർക്ക് നേരെ വെടിവെക്കുകയായിരുന്നു. ഇതിനിടെ ഹർസിമ്രതിന് വെടിയേൽക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

സമീപത്തുള്ള   ഒരു വീടിൻ്റെ പിൻഭാഗത്തെ ജനൽ വഴിയും വെടിയുണ്ടകൾ കടന്നുപോയതായി പൊലീസ് റിപ്പോർട്ട് ചെയ്തു. വീട്ടിൽ ആർക്കും പരുക്കേറ്റിട്ടില്ല.

Advertisment