Advertisment

ശമ്പളത്തോടെയുള്ള "കാലാവസ്ഥാ അവധി'ക്ക് സ്പാനിഷ് സര്‍ക്കാര്‍ അംഗീകാരം

New Update
kjhbgvfd

മാഡ്രിഡ്: ശമ്പളത്തോടെയുള്ള "കാലാവസ്ഥാ അവധി'ക്ക് സ്പാനിഷ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. പതിറ്റാണ്ടുകള്‍ക്കിടെ നേരിട്ട ഏറ്റവും മാരകമായ പ്രളയത്തില്‍ 224 പേരെങ്കിലും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടി.

കാലാവസ്ഥ അടിയന്തരാവസ്ഥക്ക് അനുസൃതമായി നിയന്ത്രണങ്ങള്‍ കൈകൊള്ളുക എന്നതാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. അതിനാല്‍ ഒരു തൊഴിലാളിയും അപകടത്തെ നേരിടരുതെന്ന് തൊഴില്‍ മന്ത്രി യോലാന്‍ഡ ഡയസ് പറഞ്ഞു. അധികൃതര്‍ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണെങ്കില്‍ തൊഴിലാളി ജോലിക്ക് പോകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഡയസ് പറഞ്ഞു.

കാലാവസ്ഥ മോശമായ അടിയന്തര ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് തൊഴിലാളികള്‍ക്ക് നാലു ദിവസം വരെ അവധിക്ക് അനുമതി അനുവദിച്ചിരിക്കുന്നത്. ദേശീയ കാലാവസ്ഥാ ഏജന്‍സി നല്‍കിയ റെഡ് അലര്‍ട്ട് അവഗണിച്ച് ജീവനക്കാരെ ജോലിയില്‍ തുടരാന്‍ ഉത്തരവിട്ടതിന് ഒക്ടോബര്‍ 29 ലെ ദുരന്തത്തിനുശേഷം നിരവധി കമ്പനികള്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു.

സമാനമായ നിയമങ്ങള്‍ ക്യാനഡ നേരത്തെ നടപ്പാക്കിയിരുന്നു. പ്രളയബാധിതര്‍ക്ക് 2300കോടി യൂറോയുടെ സഹായം സ്പാനിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2050 ഓടെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാവുന്ന നഷ്ടം ഇരട്ടിയാകുമെന്നും സാമ്പത്തിക മന്ത്രി കാര്‍ലോസ് കുര്‍പോ മുന്നറിയിപ്പ് നല്‍കി.

Advertisment