ഭീകരാക്രമണ പദ്ധതി: യുകെയില്‍ എട്ടു പേര്‍ അറസ്ററില്‍

New Update
Hg vhj

ലണ്ടന്‍: ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് യുകെയില്‍ എട്ടു പേരെ അറസ്ററ് ചെയ്തു. രണ്ടു വ്യത്യസ്ത ഓപ്പറേഷനുകളിലായി പിടിയിലായ എട്ടു പേരില്‍ ഏഴു പേരും ഇറാന്‍ പൗരന്‍മാരാണ്.

Advertisment

ഇംഗ്ളണ്ടിലെ വിവിധ ഭാഗങ്ങളില്‍നിന്ന് 29 മുതല്‍ 46 വരെ വയസ്സുള്ള അഞ്ചുപേരെയും 39, 44, 55 വയസ്സുള്ള മൂന്ന് പേരെ ലണ്ടനില്‍നിന്നുമാണ് കസ്ററഡിയിലെടുത്തതെന്ന് അധികൃതര്‍. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പിടിയിലായവരില്‍ ഓരാളുടെ പൗരത്വം ഏതാണെന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല

പിടിയിലായവരെ ചോദ്യം ചെയ്യുകയാണെന്നും കുറ്റം ചുമത്തിയിട്ടില്ലെന്നും ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. ലണ്ടന്‍, വടക്കുപടിഞ്ഞാറന്‍ ഇംഗ്ളണ്ടിലെ മാഞ്ചസ്ററര്‍, പടിഞ്ഞാറന്‍ ഇംഗ്ളണ്ടിലെ സ്വിന്‍ഡണ്‍ എന്നിവിടങ്ങളിലെ നിരവധി കെട്ടിടങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തി.