മാഞ്ചസ്റ്റർ: കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളില്‍ നിന്നും യു കെയിലെക്ക് കുടിയേറിയവര്‍ ഒത്തുകൂടാനൊരുങ്ങുന്നു.
നാടിന്റെ ഓര്‍മ്മകള്‍ പുതുക്കാനും പരസ്പരം പരിചയം പുതുക്കാനുമായി ലഭിക്കുന്ന അപൂര്‍വ്വ സംഗമം ഇത്തവണ മാഞ്ചസ്റ്ററിലാണ് ഒരുക്കുക.
സാൽഫോർഡിലെ സെന്റ്. ജയിംസ് ഹാളിൽ വച്ചു ഒക്ടോബർ 5, ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന സംഗമത്തില്‍ 2000 മുതല്‍ കുടിയേറിയവരടക്കം പുതുതലമുറ വരെ എത്തി നിൽക്കുന്നവരും ഭാഗമാകും.
കൂടാതെ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക് കോളേജിലെ സഹപാഠികളും ഒത്തുകൂടാനുള്ള അവസരമാണ് അണിയറയില്‍ ഒരുങ്ങുന്നത്. മുണ്ടക്കയം, മുക്കൂട്ടുതറ, പൊന്‍കുന്നം, എരുമേലി, ചെറുവള്ളി, കൊടുങ്ങൂര്, ചെങ്ങളം, തമ്പലക്കാട്, കപ്പാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും സംഗമത്തിന്റെ ഭാഗമാകാം.
കൂടുതൽ വിവരങ്ങൾക്ക്:
സോണി ചാക്കോ: 07723306974
ജാക്ക്സൺ തോമസ്: 07403863777
വേദിയുടെ വിലാസം:
St. James Hall
Salford, Manchester
M6 8EJ