ഡെറം: നോർത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യു കെ) - യുടെ ആഭിമുഖ്യത്തിൽ വിജയദശമി പൂജയും നൃത്ത - സംഗീത സന്ധ്യയും നടത്തപ്പെടുന്നു. ഒക്ടോബർ 13, ഞായറാഴ്ച ബ്രാൻഡൻ കമ്മ്യൂണിറ്റി ഹാളിൽ വച്ച് വൈകുന്നേരം 3 മണി മുതലാണ് ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്.
/sathyam/media/media_files/img-20241008-wa0052.jpg)
സരസ്വതി പൂജയോടാനുബന്ധിച്ചു, കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കൽ, ക്ലാസിക്കൽ നൃത്തം ,കീർത്താനാലാപ നം,നാമർച്ചന, കഴിഞ്ഞ അധ്യയന വർഷം ജി സി എസ് ഇ, 'എ' ലെവൽ പരീക്ഷയിൽ വിജയം നേടിയ കുട്ടികൾക്ക് സമ്മാന വിതരണം, പ്രസാദ ഊട്ട്, അന്നദാനം എന്നീ പരിപാടികളോടുകൂടി അതിവിപുലമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പ്രവർത്തങ്ങൾ പൂർത്തിയായതായി.
/sathyam/media/media_files/img-20241008-wa0051.jpg)
തികച്ചും ഭക്തിനിർഭരമായി നടത്തുന്ന ഈ പൂജയിലേക്കും അനുബന്ധ പരിപാടികളിലേക്കും ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
/sathyam/media/media_files/img-20241008-wa0050.jpg)
വേദിയുടെ വിലാസം: ബ്രാൻഡൻ കമ്മ്യൂണിറ്റി ഹാൾ, DH7 8PS
കൂടുതൽ വിവരങ്ങൾക്ക്:
റ്റി അനിൽകുമാർ: 07828218916
വിനോദ് ജി നായർ: 07950963472
സുഭാഷ് ജി നായർ: 07881097307