ലണ്ടൻ: യാക്കോബായ സുറിയാനി സഭ (യു കെ) ഭദ്രാസനം എല്ലാ വർഷവും നടത്തി വരാറുള്ള കരോൾ സംഗീത മത്സരം ഈ വർഷവും ഡിസംബർ 7 ന് ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കും.
സ്റ്റോക്ക് ഓൺ ട്രെൻടിലുള്ള St. Peter’s Cofe Academy - യിൽ വച്ചാണ് മത്സരം നടത്തപ്പെടുന്നത്.
രാവിലെ 9.30 ന് തുടങ്ങുന്ന പ്രസ്തുത പരിപാടിയിൽ ഭദ്രാസനത്തിലെ 43 ൽപരം ദേവാലയങ്ങളിൽ നിന്നുമുള്ള 25 അംഗ മത്സരാർത്ഥികൾ അടങ്ങുന്ന ടീമുകൾ മാറ്റുരക്കും.
ക്രൈസ്തവ സംഗീതത്തിൽ പ്രാഗത്ഭ്യം തെളിയിച്ച മൂന്നംഗ വിദഗ്ദ സമിതിയാണ് സംഗീത മത്സരത്തിന്റെ വിധികർത്താക്കൾ.
ഒന്നാം സ്ഥാനക്കാർക്ക് 701 പൗണ്ടും രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും മൂന്നാം സ്ഥാനക്കാർക്ക് 301 പൗണ്ടും എവർ റോളിങ്ങ് കപ്പും ആണ് വിജയികൾക്കുള്ള സമ്മാനങ്ങൾ.
വിവിധ ദേവാലയങ്ങളിൽ നിന്നും പങ്കെടുക്കുന്ന കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന നൃത്ത - നൃത്യങ്ങളും ആനുകാലിക സംഭവങ്ങളെ കോർത്തിണക്കിയുള്ള ഹാസൃ ദൃശ്യാവിഷ്കരണവും പരിപാടികൾക്ക് കൂടുതൽ മിഴിവേകും.
വൈകിട്ട് 7 മണി വരെ നീണ്ടു നില്ക്കുന്ന പ്രസ്തുത സംഗീത മാമാങ്കത്തിൽ ഏകദേശം 1000 ൽ പരം ആളുകൾ പങ്കെടുക്കുമെന്ന് ഭദ്രാസന ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:
ഫാ. എൽദോസ് വട്ടപ്പറമ്പിൽ:
004552998210 (വാട്സ്ആപ്പ്)
ഫാ. അബിൻ ഊന്നുകല്ലിങ്കൽ: 07404240659
ഷിബി ചേപ്പാനത്ത്:
07825169330
ബിജോയ് ഏലിയാസ്:
07402958879
വിജീ പൈലി:
07429590337