കവൻട്രി: 'അന്താരാഷ്ട്ര ഷെഫ് ദിനത്തിന്റെ (International Chef Day) ഭാഗമായി, യു കെയിലെ മലയാളികൾ ഉൾപ്പടെയുള്ളവരുടെ രുചിഭേദങ്ങളിൽ മറക്കാത്ത നാമമായ കവൻട്രിയിലെ 'ടിഫിൻ ബോക്സ്' റെസ്റ്റോറന്റിൽ 'കുട്ടി ഷെഫു'കൾക്കായി സൗജന്യ പാചക കളരി സംഘടിപ്പിക്കും.
ഒക്ടോബർ 26ന് രാവിലെ 11.30 മുതൽ ഉച്ചക്ക് 01.30 വരെ ക്രമീകരിച്ചിരിക്കുന്ന പരിപാടിയിൽ 8 - 15 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
സെഷനുകളിൽ പങ്കെടുക്കുന്നവർക്ക് സെലിബ്രിറ്റി ഷെഫിനോടൊപ്പം ഭക്ഷണത്തിൽ പങ്കുചേരുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ബിബിസിയുടെ പാചക ഷോ ഷോയിലൂടെയും മറ്റു ഇദംപ്രദമായ പാചകവേദികളിലൂടെയും പ്രശസ്തനായ മാസ്റ്റർ ഷെഫ് ജോമോൻ കുര്യാക്കോസ് സെഷനുകൾക്ക് നേതൃത്വം നൽകും.
പാചകം ഒരു കല മാത്രമല്ല, ഒരു സമൂഹത്തെ ഒരുമിപ്പിക്കുന്ന പ്രബലമൂല്യങ്ങളും പുതിയ തലമുറയുടെ വളർച്ചക്കുള്ള പ്രോത്സാഹനം കൂടിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ടിഫിൻ ബോക്സ് റെസ്റ്റോറന്റ് ശൃങ്ങലകളുടെ മാസ്റ്റർ ഷെഫ് കൂടിയായ ജോമോൻ കുര്യാക്കോസ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ 2019 - ലെ 'News of the Year' പുരസ്കാരം, 2021 - ലെ 'Cullinery Hero' അവാർഡ് ഉൾപ്പടെ ഒട്ടേറെ ബഹുമതികൾക്ക് അർഹനായിട്ടുണ്ട്.
യുവ പ്രതിഭകളുടെ പാചകകലയിലുള്ള അഭിരുചി വളർത്തുക, പോഷകഗുണമുള്ളതും ഒപ്പം രുചികരവും രസകരവുമായ വിഭവങ്ങൾ ഉണ്ടാക്കുവാൻ പ്രോത്സാഹിപ്പിക്കുക, അടുക്കള കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷയും ശുചിത്വ നിബന്ധനകളും കുട്ടികളെ ബോധ്യപ്പെടുത്തുക തുടങ്ങി ഭക്ഷണത്തിന്റെ അമൂല്യതയും പ്രാധാന്യവും ഉൾപ്പെടുത്തിയാണ് പാചക കളരിയുടെ സെഷനുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ടിഫിൻ ബോക്സ് മാനേജ്മെന്റ് വ്യക്തമാക്കി.
വൈദ്യധ്യമാർന്ന രുചിക്കൂട്ടുകളും 400 - ൽ പരം സീറ്റിങ് കപ്പാസിറ്റിയുമായി കവൻട്രിയിൽ പ്രവർത്തിക്കുന്ന ടിഫിൻ ബോക്സ് യു കെയിലെ മലയാളി ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളിൽ വലുപ്പത്തിൽ പ്രഥമ സ്ഥാനത്താണ്.
ചെറിയ ആഘോഷങ്ങൾ മുതൽ വലിയ പാർട്ടി ഓർഡറുകൾ വരെ ഒരേസമയം കൈകാര്യം ചെയ്യാമെന്ന പ്രത്യേകതയും ടിഫിൻ ബോക്സിനുണ്ട്.
വലുതും ചെറുതുമായ കോൺഫറൻസ് / പാർട്ടി ഹാളുകൾ, ആകാശ ബാർ ഉൾപ്പടെയുള്ള ബാർ സൗകര്യങ്ങൾ, പ്രത്യേകമായി തയ്യാറാക്കുന്ന പ്രത്യേക മസാലകൂട്ടുകൾ, ഈ മേഖലയിലെ വിദഗ്ധരായ തൊഴിലാളികൾ, നയന മനോഹരമായ ചുവർചിത്ര കാഴ്ചകൾ തുടങ്ങിയവ ഭക്ഷണ ലോകത്തെ മായികകലവറയായ ടിഫിൻ ബോക്സിന്റെ മാത്രം പ്രത്യേകതകളാണ്.
യു കെയിലും ഗൾഫ് രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ടിഫിൻ ബോക്സ് റെസ്റ്റോറന്റ് ഗ്രൂപ്പ് യു മലയാളിയും പ്രശസ്ത ചാരിറ്റി - പൊതുപ്രവർത്തകയുമായ ഷൈനു ക്ലെയർ മാത്യൂസിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്.