'ബെല്ലിയാമോ യൂറോപ്പ് 2024': വിറാൾ മലയാളി കമ്യൂണിറ്റി (ഡബ്ല്യൂഎംസി) സംഘടിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ് മത്സരം ഫെബ്രുവരി 17 - ന്

New Update
ukkkk

ലണ്ടൻ: യു കെയിലെ പ്രമുഖ മലയാളി അസോസിയേഷനായ വിറാൾ മലയാളി കമ്യൂണിറ്റി (ഡബ്ല്യൂഎംസി) ഓൾ യൂറോപ്പ് സിനിമാറ്റിക് ഡാൻസ് മത്സരം സംഘടിപ്പിക്കുന്നു.

Advertisment

'ബെല്ലിയാമോ യൂറോപ്പ് 2024' എന്ന പേരിൽ ഫെബ്രുവരി 17 - ന് മത്സരം നടക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ്റ് ശ്രീ. ജോഷി ജോസഫ്, സെക്രട്ടറി സിബി സാം തോട്ടത്തിൽ എന്നിവർ അറിയിച്ചു.

സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾക്കായുള്ള റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമെന്ന് സംഘാടകർ പറഞ്ഞു. ഒരു ടീമിന് 100 പൗണ്ട് ആണ് രജിസ്ട്രേഷൻ ഫീ.

വിറാളിൽ നടക്കുന്ന സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ കാണാൻ എത്തുന്നവർക്ക് പ്രവേശനം സൗജന്യമാണ്.

മത്സര വിജയികൾക്ക് ഒന്നാം സമ്മാനം £1000, രണ്ടാം സമ്മാനം £500, മൂന്നാം സമ്മാനം £250 എന്നിങ്ങനെയാണ് സമ്മാനങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക്: +44 7818597061, +44 7888110541, +44 7941896956

മത്സരം വേദിയുടെ വിലാസം:

Hulme Hall, 23 Bolton Rd, Bebington, Wirral, UK
CH62 5DH

Advertisment