Advertisment

പ്രസ്റ്റ​ണി​ൽ നിര്യാതനായ ഡോ. ​എ ജെ ജേ​ക്ക​ബി​ന്‍റെ സം​സ്കാ​രം മാ​ർ​ച്ച് 6 - ന്; രാവിലെ 10 മു​ത​ൽ പൊതുദർശനം

New Update
ukoUntitled0

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പ്രസ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഡോ. ​എ ജെ ജേ​ക്ക​ബി​ന്‍റെ (64) സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന് ന​ട​ക്കും.

Advertisment

രാ​വി​ലെ 10 മു​ത​ൽ പ്രസ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ലി​ൽ വച്ച് നടക്കുന്ന പൊതുദർശനത്തോടെ സംസ്കാരചടങ്ങുകൾ ആരംഭിക്കും. 11 മണി വ​രെയാണ് പൊ​തു​ദ​ർ​ശ​നത്തിന്റെ സമയക്രമം. തു​ട​ർ​ന്ന്, കു​ർ​ബാ​ന​യും സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ വ​ച്ച് സം​സ്കാ​ര​വും ന​ട​ക്കും.

പ്രി​സ്റ്റ​ണി​ലെ ലാ​ങ്ക്ഷെ​യ​ർ ടീ​ച്ചിം​ഗ് ആ​ശു​പ​ത്രി​യി​ൽ ന്യൂ​റോ ക​ൺ​സ​ൾ​ട്ട​ന്‍റാ​യി​രു​ന്ന ഡോ. ​ജേ​ക്ക​ബ് നാട്ടിൽ കോട്ടയം പാ​ലാ സ്വ​ദേ​ശി​യാ​ണ്‌. ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലും ഡോ​ക്‌​ട​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

പാ​ലാ ഇ​ട​മ​റ്റം ആ​യ​ത്ത​മ​റ്റം പ​രേ​ത​രാ​യ ഡോ. ​എ എം ജോ​സ​ഫ് - പ്ര​ഫ​. മോ​ളി ദമ്പതിക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ഡോ. ​ദീ​പ ലി​സ ജേ​ക്ക​ബ്. ഡോ. ​ജോ ജേ​ക്ക​ബ്, ഡോ. ​ജെ​യിം​സ് ജേ​ക്ക​ബ് എന്നിവരാണ് മ​ക്ക​ൾ.

എ ജെ ജേ​ക്ക​ബി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്രി​സ്റ്റ​ണി​ലെ വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Advertisment