മസ്‌കറ്റ്: ഒമാൻ തലസ്ഥാനമായ മസ്‌കറ്റിലെ പള്ളിയിൽ അക്രമി നടത്തിയ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. വാദി കബീര്‍ പ്രദേശത്ത് ഒരു പള്ളിക്ക് സമീപമാണ് വെടിവെപ്പ് ഉണ്ടായത്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും എല്ലാവിധ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഒമാന്‍ പോലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും ഒമാന്‍ പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.