Advertisment

മുൻകാല ഇന്ത്യൻ സൈനികർക്ക് ആദരവുമായി അബുദാബി സാംസ്കാരിക വേദി

New Update
army abud


അബുദാബി:  പത്താം വർഷവും മുൻകാല ഇന്ത്യൻ സൈനികരെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ആദരിച്ചു കൊണ്ട് അബുദാബി സാംസ്‌കാരിക വേദി. സല്യൂട്ടിംഗ് ദി റിയൽ ഹീറോസ് എന്ന പേരിൽ  മുസഫ തലാൽ റെസ്റ്റോറൻ്റ് ഹാളിൽ   വെച്ച് അഹല്യ മെഡിക്കൽ ഗ്രൂപ്പിന്റെ  സഹകരണത്തോടെ നടന്ന ആദരിക്കൽ പരിപാടി വിവിധ സംസ്ഥാനങ്ങളിലെ കേണൽ മുതൽ നായക് റാങ്കു വരെയുള്ള ജവാൻമാരുടെ സാനിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി.

Advertisment

ആർമി , നേവി ,എയർഫോഴ്സ് തുടങ്ങിയ മിലിറ്ററി വിഭാഗങ്ങളിൽ  നിന്നും ബി എസ് ഫ് , സെന്റർ റിസേർവ് പോലീസ്, അസം റൈഫിൾസ് , ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സ് തുടങ്ങിയ പാരാമിലിറ്ററി വിഭാഗങ്ങളിൽ നിന്നായി ഇരുപത്തി രണ്ട് മുൻകാല സൈനികരെയാണ് ഇത്തവണ ആദരിച്ചത്.


 ഇന്ത്യൻ എംബസി മിലിറ്ററി അറ്റാഷെ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർപ്രീത് സിംഗ് ലുത്ര ചടങ്ങു ഉത്ഘാടനം ചെയ്തു.  


മാതൃ രാജ്യത്തിന്റെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട ഇന്ത്യൻ സൈനികരെ  ആദരിക്കുന്നത് ഏറെ അഭിനന്ദനാർഹമാണെന്നും  അബുദാബി സാംസ്‌കാരിക വേദി ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ മറ്റ് സംഘടനകൾക്ക് മാതൃകയും പ്രചോദനവുമാണെന്ന് അദ്ദേഹം പറഞ്ഞു . ഇന്ത്യൻ എംബസി ഡിഫൻസ് വിഭാഗം തേർഡ് സെക്രട്ടറി സ്വാതി സന്ദീപ് മുഖ്യാതിഥി ആയിരുന്നു. അബുദാബി സാംസ്‌കാരിക വേദി പ്രസിഡന്റ്  സാബു അഗസ്റ്റിൻ  അദ്ധ്യക്ഷം വഹിച്ചു.  


അഹല്യ മെഡിക്കൽ ഡയറക്ടറും മുൻ സൈനികയുമായ ഡോ. സംഗീത ശർമ്മ, അബുദാബി മലയാളീ സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, ട്രഷറർ യാസിർ അറാഫത്ത്, ഇന്ത്യൻ ഇസ്ളാമിക് സെൻ്റർ  ജനറൽ സെക്രട്ടറി  ഹിദായത്തുള്ള ,മലയാളി സമാജം കോർഡിനേഷൻ ചെയർമാൻ യേശുശീലൻ, വൈസ് ചെയർമ്മാൻ എ.എം. അൻസാർ,  സാംസ്‌കാരിക വേദി മുഖ്യ രക്ഷാധികാരി അനൂപ്  നമ്പ്യാർ, രക്ഷാധികാരി കേശവൻ ലാലി , ജോ.സെക്രട്ടറി ശ്രീജിത്ത് കുറ്റിക്കോൽ എന്നിവർ സംസാരിച്ചു.

 സാംസ്‌കാരിക വേദി ജനറൽ സെക്രട്ടറി ബിമൽ കുമാർ സ്വാഗതവും ട്രെഷറർ  മുജീബ് അബ്ദുൽ സലാം നന്ദിയും പറഞ്ഞു. 


പ്രതീകാല്മകമായി നിർമിച്ച അമർ ജവാൻ ജ്യോതിയിൽ മുഖ്യാഥികളും സൈനികരും പുഷ്പ്പാർച്ചന  നടത്തി  . സാംസ്‌കാരിക വേദി ബാലവേദി കുട്ടികളുടെ ദേശഭക്തി ഗാനത്തോടെയും നൃത്തത്തോടെയുമാണ് ചടങ്ങുകൾ  ആരംഭിച്ചത്.


 റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി  സ്കൂൾ കുട്ടികൾക്കായി നടത്തിയ ഹാരോൾഡ്‌   '  മെമ്മോറിയൽ ചിത്ര രചന കളറിംഗ് മത്സരത്തിൻ്റെ സമ്മാനദാനവും സാംസ്കാരിക വേദി കുട്ടികൾക്കുള്ള മെറിറ്റ് അവാർഡും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ഈക്വൽസ് സോപ്റ്റ് വെയർ സിസ്റ്റം പരിപാടിയുടെ മുഖ്യ പ്രയോജകൾ ആയിരുന്നു

Advertisment