/sathyam/media/media_files/xpCarfygKuySU8lJbbO6.jpg)
അ​ബുദാബി: പ്രവാസികളുടെ മരണാനന്തര ചെലവുകള്‍ ഒഴിവാക്കി അ​ബുദാബി. അല്‍ ഐന്‍ പടിഞ്ഞാറൻ മേഖല ഉള്‍പ്പെടെയുള്ള മേഖലകളില്‍ മരണ സര്‍ട്ടിഫിക്കറ്റിന്‍റെയും എംബാമിങ്​ സര്‍ട്ടിഫിക്കറ്റിന്‍റെയും ചാര്‍ജുകളാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്‍റ്​ എടുത്തു കളഞ്ഞതെന്ന്​ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ അറിയിച്ചു.
മരണ സര്‍ട്ടിഫിക്കറ്റിന് 103 ദിര്‍ഹവും ആംബുലന്‍സ്, കഫിന്‍ ബോക്‌സ് ഉള്‍പ്പെടെ എംബാമിങ് സര്‍ട്ടിഫിക്കറ്റിന് 1106 ദിര്‍ഹവുമാണ്​ ഈടാക്കിയിരുന്നത്​. ഇത്​ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്​.
സ്വദേശികളുടെ മരണ സർട്ടിഫിക്കറ്റിന്​ ഈടാക്കിയിരുന്ന 53 ദിര്‍ഹമും ഒഴിവാക്കിയിട്ടുണ്ട്. പുതിയ നടപടികളിലൂടെ ഏതു രാജ്യക്കാർ മരിച്ചാലും ഈ ആനുകൂല്യം ലഭ്യമാവും.
അ​ബുദാബി എമിറേറ്റിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യമുണ്ടാവുക. മറ്റുള്ള എമിറേറ്റുകളിലെ നടപടിക്രമങ്ങള്‍ അതേപടി തുടരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us