അബുദാബി: കെഎംസിസി കപ്പൂർ പഞ്ചായത്ത് കമ്മിറ്റി 'മീറ്റ് & ഗ്രീറ്റ്' എന്ന പേരിൽ ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ വെച്ച് പ്രവർത്തക സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് കെഎംസിസി പ്രസിഡണ്ട് ബഷീർ കൊഴിക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അബുദാബി കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു.
മജീദ് അണ്ണാൻതൊടി സാഹിബ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അൻവർ ചുള്ളിമുണ്ട, പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ശിഹാബ് കരിമ്പനോട്ടിൽ, സെക്രട്ടറി ഇസ്മായീൽ മണ്ണാർക്കാട്, അഹമ്മദ് കുട്ടി, കരീം കീടത്ത്, അബുബക്കർ എറവക്കാട്, നാസർ കുമരനെല്ലൂർ, റഷീദ് തുറക്കൽ എന്നിവർ ആശംസകൾ നേർന്നു.
പുതിയ പഞ്ചായത് കമ്മിറ്റിയെ ജില്ലാ ട്രഷറർ ഉനൈസ് കുമരനെല്ലൂർ പ്രഖ്യാപിച്ചു. പഞ്ചായത്ത് കെഎംസിസി സെക്രട്ടറി ഫാസിൽ കുമരനെല്ലൂർ സ്വാഗതവും ട്രഷറർ മുസ്തഫ എറവക്കാട് നന്ദിയും പറഞ്ഞു