കുവൈത്ത് സാമൂഹിക ഇൻഷുറൻസ് ആസ്ഥാനത്തിന് നേരെ ആക്രമണം

New Update
F

കുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയുടെ പ്രധാന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായതായി അധികൃതർ അറിയിച്ചു. ആക്രമണത്തിൽ കെട്ടിടത്തിന് ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. 

Advertisment

ഈ സാഹചര്യത്തിൽ, 2026 മാർച്ച് 8 ഞായറാഴ്ചയായ ഇന്ന് പ്രധാന ആസ്ഥാനത്ത് സന്ദർശകരെ സ്വീകരിക്കുന്നതല്ലെന്ന് ഇൻസ്റ്റിറ്റ്യൂഷൻ അറിയിച്ചു. എന്നാൽ ജനങ്ങൾക്ക് സ്ഥാപനത്തിന്റെ മറ്റ് ശാഖകളിൽ നിന്ന് സേവനങ്ങൾ തേടാവുന്നതാണ്.

കൂടാതെ, എല്ലാവിധ ഇടപാടുകളും ഓൺലൈൻ സേവനങ്ങൾ വഴി തടസ്സമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Advertisment