New Update
/sathyam/media/media_files/2025/03/28/HuKZD2lSZDAuCVWbAaVg.jpeg)
മനാമ: ബഹ്‌റൈനിലെ മനാമയില്‍ സൈക്കിളില്‍ ട്രക്കിടിച്ച് ഇന്ത്യക്കാരന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ മുകിര്‍ല ജീവന്‍ റാവു ആണ് മരിച്ചത്. 37 വയസ്സായിരുന്നു.
Advertisment
വ്യാഴാഴ്ചയാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് സൈക്കിളില്‍ മടങ്ങുമ്പോള്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഫൗസി കാനു പ്രോപര്‍ട്ടിയിലെ സെക്യൂരിറ്റി ജീവനക്കാരബനാണ്. തുടര്‍ നടപടികള്‍ കമ്പനിയുടെ മേല്‍നോട്ടത്തില്‍ നടന്നുവരികയാണ്.