ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

New Update
V

മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ വാർഷീക പൊതുയോഗം ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് സാജൻ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷധികാരി റെജി കുരുവിള മണ്ണൂർ, റോബിൻ എബ്രഹാം, മനോഷ് കോര, എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. സെക്രട്ടറി ശ്രീരാജ് സി. പി. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. റോബി കാലായിൽ സ്വാഗതം ആശംസിച്ച യോഗത്തിന് നിഖിൽ കെ. തോമസ് കൃതഞ്ത രേഖപ്പെടുത്തി.

Advertisment

2026 വർഷത്തെ പുതിയ ഭാരവാഹികൾ ആയി റെജി കുരുവിള (ചെയർമാൻ), സാജൻ തോമസ് ( രക്ഷധികാരി) റിന്റോമോൻ തോമസ് (പ്രസിഡന്റ് ) സ്മിനു ഫിലിപ്പ് (വൈസ് പ്രസിഡന്റ് ), നിഖിൽ കെ. തോമസ് ( സെക്രട്ടറി ), സൈജു ചാക്കോ തോമസ് ( ജോയിന്റ് സെക്രട്ടറി ), ബോബി പുകടിയിൽ (ട്രഷറർ ), സന്തോഷ്‌ പുതുപ്പള്ളി (ജോയിന്റ് ട്രഷറർ ), റോബി കാലായിൽ (പബ്ലിസിറ്റി കൺവീനർ ), ഗോവിന്ദ് കണ്ണൻ (അസിസ്റ്റന്റ് പബ്ലിസിറ്റി കൺവീനർ ) ശ്രീരാജ് സി. പി, ലിബു ചെറിയാൻ, റോബിൻ എബ്രഹാം, സാജോ എം. മാത്യു, സുബിൻ തോമസ്, ജോയൽ ജോൺ എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

തുടർന്ന് ജ്വാല ഓർക്കസ്ട്രാ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

Advertisment