Advertisment

ബഹ്റൈൻ രാജാവ് അധികാരമേറ്റതിന്റെ രജത ജൂബിലി; ഹമദ് രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തു

New Update
king hamad bin isa al khalifa

മനാമ: ബഹ്‌റൈന്‍ രാജാവ് അധികാരമേറ്റതിന്റെ രജത ജൂബിലി പ്രമാണിച്ചുള്ള ചടങ്ങുകള്‍ രാജ്യത്ത് സമുചിതമായി സംഘടിപ്പിച്ചു. സഖീര്‍ കൊട്ടാരത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹമദ് രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തു.

Advertisment

രാജ്യത്തെ പൗരന്മാര്‍ക്ക് സന്തോഷവും സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നതായും വരും കാലങ്ങളിലും അവര്‍ക്ക് അത് അനുഭവിക്കാന്‍ കഴിയുമെന്നും രാജ്യത്തെയും ജനതയെയും അഭിസംബോധന ചെയ്ത് ബഹ്‌റൈന്‍ രാജാവ് വ്യക്തമാക്കി.

ബഹ്‌റൈനിലെ മുഴുവന്‍ ജനതയെയും ഒരു കുടുംബമായി പരിഗണിച്ച് മുന്നോ്ട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നതില്‍ സന്തോഷമുള്ളതായി രാജാവ് പറഞ്ഞു. 

'ഞാന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം പിതാവിന്റെ ചിന്തകളും ആശയങ്ങളുടെയും പ്രതിഫലനമാണ്.. രാജ്യത്തിന്റെ പ്രത്യേകതയും പാരമ്പര്യവും വരും കാലങ്ങളിലും മുറുകെ പിടിക്കാന്‍ എന്നും പ്രതിജ്ഞാബദ്ധമാണ്'. അദ്ദേഹം പറഞ്ഞു.

സ്‌നേഹവും കാരുണ്യവും പ്രകടമാക്കുന്നവരും സഹോദര്യവും സഹവര്‍ത്തിത്വവും ഉള്ളവരുമാണ് ബഹ്‌റൈന്‍ ജനതയെന്നും രാജാവ് എടുത്തുപറഞ്ഞു.

Advertisment