നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് 20 മുതൽ

കൂടാതെ ടൂർണമെന്റിലെ മികവുറ്റ താരങ്ങൾക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകുന്നു.

New Update
bahrin Untitledeln

ബഹ്‌റൈൻ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 20 മുതൽ അൽ അഹലി ക്ലബ് മൈതാനിയിൽ ആരംഭിക്കുന്നു. 

Advertisment

വിജയികൾക്ക് കെഇ ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിയും, എബ്രഹാം കോർഎപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് M C കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നു.

കൂടാതെ ടൂർണമെന്റിലെ മികവുറ്റ താരങ്ങൾക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകുന്നു.

കണ്ണഞ്ചിറ, ആലാമ്പള്ളി, അരീപ്പറമ്പ്, 50+ കോട്ടയം എന്നീ ടീമുകൾ ഏറ്റുമുട്ടും.ഒക്ടോബർ അവസാന വാരത്തോടെ ഫെഡറേഷൻ കപ്പ് സമാപിക്കുമെന്നും ഫെഡറേഷൻ കപ്പ് ടൂർണമെന്റ് ജനറൽ കൺവീനർ ബിജു കൂരോപ്പട അറിയിച്ചു.

Advertisment