Advertisment

ഗൾഫ് രാജ്യങ്ങളിൽ വരുന്നവർ ശ്രദ്ധിക്കുക, തൊഴിൽ വിസയിൽ ജിസിസി രാജ്യങ്ങളിൽ എത്തുന്നവർ ആറുമാസത്തിനിടയിൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇനി മെഡിക്കൽ പാസാക്കുകയില്ല

New Update
gcci country

ദുബായ്:  ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ വിസയിൽ വരുന്ന വിദേശികൾ  മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇനി മുതൽമെഡിക്കൽ  പാസാക്കുകയില്ല.  

Advertisment

ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്നതിനുള്ള മെഡിക്കൽ ആറുമാസത്തിനകത്തുള്ള മെഡിക്കൽ റിപ്പോർട്ട് ആയിരിക്കും മെഡിക്കൽ കമ്പനി നൽകുന്നത്.അതുകൊണ്ട് തന്നെ  ആറുമാസത്തിനകത്ത് നിങ്ങൾ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ മെഡിക്കൽ പാസ് ആവുകയില്ല

 ഗൾഫ് രാജ്യങ്ങൾ തൊഴിലു തേടി വരുന്ന  വിദേശികളുടെ    മയക്കുമരുന്ന് ഉപയോഗം മൂലം   ക്രിമിനൽ കുറ്റങ്ങൾ ചെയ്യുകയും ജയിലിൽ ആകുകയും വാഹനങ്ങൾ ഓടിച്ച് അപകടങ്ങൾ വരുത്തുകയും ചെയ്യുന്നുണ്ട് .


ഇങ്ങനെ ലഹരിവസ്തുക്കൾ ഉപയോഗിച്ച് അതിക്രമങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നതാണ്. വിദേശരാജ്യങ്ങളിൽ നിന്ന് വരുന്ന തൊഴിലാളികളുടെ ആറുമാസത്തെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കുവാൻ  അറിയിച്ചിരിക്കുന്നത്.

 മെഡിക്കൽ റിപ്പോർട്ടിൽ ആറുമാസത്തിനകത്ത് ഏതെങ്കിലും രീതിയിൽ മയക്കുമരുന്ന് ഉൾപ്പെടെ ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി മെഡിക്കൽ റിപ്പോർട്ടിൽ കണ്ടെത്തിയാൽ. നാടുകടത്തപ്പെടുകയും ചെയ്യും 

ഇന്ത്യയിൽ നിന്ന് വന്ന ഒട്ടനവധി തൊഴിലാളികൾ ലഹരിവസ്തുക്കൾ ഗൾഫ് രാജ്യങ്ങളിൽ വന്നതിനുശേഷം ഉപയോഗിക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞു. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും കൂടുതൽ വിദേശരാജ്യങ്ങളിൽ നിന്നാണ് എത്തുന്നത് എന്ന് അറിയാൻ കഴിഞ്ഞു. 

വിൽപ്പന നടത്തുന്നതും വിദേശികളാണ് പരിധിവരെ തടയാൻ കഴിയുമെന്നുള്ള നിയമപരമായ കണ്ടെത്തലാണ് ഗൾഫ് രാജ്യങ്ങളിലേക്ക് കടക്കുന്ന വിദേശികൾക്ക് ആറുമാസത്തെ നിർബന്ധിത മെഡിക്കൽ റിപ്പോർട്ട് എടുക്കണമെന്ന് നിയമം നിലവിൽ വരുന്നത്. 

ഇനി ഗൾഫ് രാജ്യങ്ങളിൽ വരുന്നവർ ശ്രദ്ധിക്കുക. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരാണ് എങ്കിൽ  സൂക്ഷിക്കുക നിങ്ങളെ കുരുക്കുവാൻ പുതിയ മെഡിക്കൽ സംവിധാനം വരുന്നു

Advertisment