New Update
/sathyam/media/media_files/2025/06/18/payaswani posteer praKASANAM-14e290e8.jpg)
അബുദാബി: അബുദാബിയിലെ കാസർകോട്കാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന വിഭാവരി' എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം കാസർകോട്ട്കാരനും സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ മാനേജിംഗ് ഡയറക്ടർ ഡോ. അബുബക്കർ കുറ്റിക്കോൽ നിർവഹിച്ചു.
Advertisment
അബുദാബി കെ. എം. സി. സി. കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇശൽ വിരുന്ന് പ്രോഗ്രാമിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറിയും പയസ്വിനി രക്ഷാധികാരിയുമായ ടി.വി. സുരേഷ് കുമാർ, ഇന്ത്യൻ ഇസ്ളാമിക് സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, പയസ്വിനി രക്ഷാധികാരി ജയകുമാർ പെരിയ പ്രസിഡണ്ട് വിശ്വംഭരൻ കാമലോൻ, സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് ട്രഷറർ വിനീത് കോടോത്ത്', പയസ്വിനി ഭാരവാഹികൾ ആയ ശ്രീകുമാർ, സുനിൽ പാടി, ഉമേഷ് കാഞ്ഞങ്ങാട്, വാരിജാക്ഷൻ ഒളിയത്തടുക്ക , രാധാകൃഷ്ണൻ ചെർക്കള, വിപിൻ പാണ്ടിക്കണ്ടം, വിഷ്ണു തൃക്കരിപ്പൂർ, പ്രദീഷ് പാണൂർ , ദീപ ജയകുമാർ,ബനിയാസ് സ്പെക്ക് ചെയർമ്മാൻ , ഇന്ത്യൻ മീഡിയ ഫോറം സെക്രട്ടറി റാഷിദ് പൂമാടം, കാസർകോട് കെ.എം.സി.സി. ഭാരവാഹികൾ ആയ അഷറഫ്, ഉമ്പു ഹാജി,ചേക്കു ഹാജി റാഷിദ് എടുത്തോട്, തുടങ്ങിയവർ പങ്കെടുത്തു
ഏട്ട് വർഷങ്ങൾക്ക് മുമ്പ് നിലവിൽ വന്ന പയസ്വിനി കുടുംബ കൂട്ടായ്മ വൈവിധ്യവും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളുമായി ചുരുങ്ങിയ സമയത്തിനുള്ളിൽ അബുദാബിയിലെ പൊതു സമൂഹത്തിനിടയിലെ പ്രധാന സംഘടനകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഇതിനു മുമ്പ് ഇൻ്റർനാഷനൽ കബഡി താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ അഖിലേന്ത്യാ കബഡി ടൂർണ്ണമെൻ്റ് അബുദാബിയിലെ കായിക പ്രേമികൾക്കിടയിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വിഭാവരി എന്ന പുതുമയുള്ള പേര് പോലെ അബുദാബിയിലെ സംഗീത ആസ്വാദകർക്ക് എന്നും ഓർത്ത് വെക്കുവാൻ പറ്റുന്ന ഒരു പരിപാടിയായിരിക്കും ഇതെന്ന് പയസ്വിനി ഭാരവാഹികൾ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us