റിയാൽ: ജി എം എഫ് റമദാൻ ഒന്നുമുതൽ സ്നേഹ സൗഹൃദം റമളാനിലെ പുണ്യം തേടിയുള്ള റമളാൻ കിറ്റ് വിതരണം റമളാൻ ഒന്നുമുതൽ തുടക്കം കുറിക്കുകയാണ്. എല്ലാ വർഷത്തെ പോലെ തന്നെയും അർഹതപ്പെട്ട ആൾക്കാരെ കണ്ടെത്തി നേരിട്ട് കൊണ്ട് കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി റമളാൻ മാസത്തിൽ ഉച്ചതിരിഞ്ഞ് മരുഭൂമിയിൽ ആടിനെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ഇടയ സഹോദരങ്ങൾക്കും കൃഷി ഇടങ്ങളിൽ തൊഴിലെടുക്കുന്ന തുച്ഛ വരുമാനക്കാരായ തൊഴിലാളികൾക്കും, ക്ലീനിങ് തൊഴിലാളികളായ വനിതാ സഹോദരിമാർക്കും. പ്രതിസന്ധി മൂലം പുറത്തു പറയാതെ പരസ്പരം ബുദ്ധിമുട്ടുകൾ സഹിച്ചും കുടുംബത്തോടൊപ്പം താമസിക്കുന്ന സാധാരണക്കാരായ കുടുംബങ്ങൾക്കും.
/sathyam/media/media_files/2025/02/15/27SVwhEvAgKirVD0cvVV.jpg)
റമളാനിലെ പുണ്യ യാത്രയിൽ അർഹതപ്പെട്ടവനെ തേടി അവർ താമസിക്കുന്ന സ്ഥലത്ത് അവരുടെ കൈകളിൽ എത്തിക്കുകയാണ് കഴിഞ്ഞ കാലങ്ങളിൽ ചെയ്ത നന്മനിറഞ്ഞ പ്രവർത്തനങ്ങളിൽ ഒന്ന് ഈ റമദാൻ കാലത്തിലും നന്മയുള്ള മനുഷ്യ നൽകുന്ന സഹായങ്ങളും രാവിലെ മനുഷ്യസ്നേഹികളായ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരും ബിസിനസ് സ്ഥാപനങ്ങളും അവർ നൽകുന്ന സ്നേഹ സമ്മാനങ്ങൾ റമളാൻ ഞങ്ങളെ കൈകളിൽ വഴി വാഹനങ്ങൾ ഓടിപ്പോകാത്ത മണലാരൂന്യങ്ങളിൽ ഫോർവീൽ വാഹനങ്ങൾ ഉപയോഗിച്ച് ഞങ്ങൾ അവരുടെ കൈകളിൽ എത്തിക്കുന്നു. റമളാനിലെ പുണ്യം നിറഞ്ഞ പ്രവർത്തനങ്ങൾ നന്മനിറഞ്ഞ ഓരോ പ്രവർത്തകർക്കും മനുഷ്യസ്നേഹികൾക്കും പുണ്യങ്ങളുടെ പൂക്കാലമായ റമളാൻ മാസത്തെ കാരുണ്യ പ്രവർത്തനങ്ങൾ നിങ്ങൾക്ക് ഞങ്ങളുടെ കൂടെ പങ്കാളിയാവാം.
റമളാൻ മാസത്തെ പ്രവർത്തനങ്ങൾ നേരിട്ട് കാണുവാനും നിങ്ങൾ കൈ കൊണ്ട് അർഹതപ്പെട്ടവരെ കൈകളിൽ എത്തിക്കുന്നത് നേരിൽ കാണുവാനും ഞങ്ങളോടൊപ്പം നിങ്ങൾക്കും വരാം. റമദാനിലെ പുണ്യം തേടിയുള്ള യാത്രയിൽ സ്ത്രീകളും കുട്ടികളും എല്ലാവർഷവും ഞങ്ങളോടൊപ്പം ഉണ്ടാകും. ഞങ്ങളുടെ നന്മ നിറഞ്ഞ കാരുണ്യ യാത്രയിൽ പോകുവാൻ താല്പര്യമുള്ളവർക്കും യാത്രയിൽ നിങ്ങൾക്ക് നൽകുവാൻ കഴിയുന്ന സാധനങ്ങൾ റമളാൻ കിറ്റുകളാക്കി ഞങ്ങളോടൊപ്പം നിങ്ങൾക്കും കൂടെ വരാം ഞങ്ങൾ ഒരു വഴിയാട്ടുകയായി നിങ്ങളെ മുന്നിലുണ്ടാകും.
റമളാനിലെ സ്നേഹസൗഹൃദ കാരുണ്യ യാത്രയിൽ അർഹതപ്പെട്ടവന്റെ കൈകളിൽ റമദാൻ കിറ്റ് നൽകുവാനും പോകുവാനും താല്പര്യമുള്ളവർ ബന്ധപ്പെടുക റാഫി പാങ്ങോട്. 0502825831