New Update
/sathyam/media/media_files/2024/10/16/hPh6Ivb4yZnFn6Z5B9TE.jpg)
റിയാദ്: സൗദി അറേബ്യയില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ മുഖം നോക്കാതെ സേവനം അനുഷ്ഠിക്കുന്ന സിറ്റി ഫ്‌ലവര്‍ ചെയര്‍മാന്‍ അഹമ്മദ് കോയ സാഹിബിന് കര്‍മ്മ പുരസ്‌കാരം നല്‍കി ഗള്‍ഫ് മലയാളി ഫെഡറേഷന്‍.
Advertisment
സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ റാഫി പാങ്ങോട്, സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍, പ്രമുഖ എഴുത്തുകാരനും മോട്ടിവേഷന്‍ സ്പീക്കറുമായ ഡോക്ടര്‍ ജയചന്ദ്രന്‍, നിബു ഹൈദര്‍, ടോം ചാമക്കാലയില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്‌നേഹാദരവ് നല്‍കി വിശിഷ്ട സേവനത്തിനുള്ള കര്‍മ്മ പുരസ്‌കാരം നല്‍കി ആദരിച്ചു.