ഡബ്ലിയു.എം.സി.മിഡ്ഡിലീസ്റ്റ് വാർഷിക സമ്മേളനം ജൂലൈ 28 ന്

New Update
5722d22a-570f-45d2-ab99-df89bc3a986c

ദുബായ് വേൾഡ് മലയാളി കൗൺസിൽ മിഡ്ഡിലെസ്റ്റ് റീജിയൻ വാർഷിക സമ്മേളനം ജൂലൈ 28 ന് വൈകുന്നേരം 5 മണി മുതൽ ദുബായ് ലാവെണ്ടർ ഹോട്ടലിലാണ് നടക്കുക. ഇന്നലെ നടന്ന ബ്രോഷർ പ്രകാശന ചടങ്ങിൽ മിഡ്ഡിലീസ്റ്റ് ചെയർമാൻ സന്തോഷ്‌ കെട്ടേത്ത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ, സെക്രട്ടറി രാജീവ്‌ കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ അവസാന ഒരുക്കങ്ങൾ പൂർത്തിയായതായി അറിയിച്ചു. 

Advertisment

മിഡ്ഡിലീസ്റ്റ് പ്രൊവിൻസിലെ 13 റീജിയനുകളിൽ നിന്നും എത്തുന്ന അംഗങ്ങളും പ്രതിനിധികളും വർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിനൊപ്പം ഒരുക്കുന്ന കലാവിരുന്ന് പരിപാടികൾക്ക് മാറ്റുകൂട്ടുമെന്ന് സംഘടക സമിതി അറിയിച്ചു

Advertisment