/sathyam/media/media_files/2026/03/02/ras-tanura-irans-drones-hit-aramco-oil-refinery-2026-03-02-15-56-05.jpg)
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ അ​രാം​കോ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ ശാ​ല​യ്ക്ക് നേ​രേ ഡ്രോ​ൺ ആ​ക്ര​മ​ണം. റാ​സ് ത​നു​ര റി​ഫൈ​ന​റി​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് റി​ഫൈ​ന​റി താ​ത്കാ​ലി​ക്ക​മാ​യി അ​ട​ച്ചു​പൂ​ട്ടി.
സൗ​ദി​യി​ലെ പ്ര​ധാ​ന എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​ണ് അ​രാം​കോ​യു​ടെ റാ​സ് ത​നു​ര റി​ഫൈ​ന​റി. അ​തി​നി​ടെ പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല നാ​ലു​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലെ​ത്തി.
ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം സ്​തം​ഭി​ച്ച​തോ​ടെ​യാ​ണ് ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അ​ട​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ക​പ്പ​ലു​ക​ൾ ഇ​തു​വ​ഴി പോ​കു​ന്നി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us