കുവൈറ്റ്‌ ഒരുമ - ബിഇസി എക്സേഞ്ച് ഓഫർ ആദ്യ നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു

New Update
G

കുവൈത്ത്: ഒരുമ - ബിഇസി എക്സേഞ്ച് ഓഫർ ആദ്യ നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. ആദ്യ ആഴ്ചയിലെ നറുക്കെടുപ്പ് ഒരുമ ഫേസ്ബുക്ക് പേജ് എഫ് ബി ലൈവ് വഴിയാണ് നടന്നത്.

Advertisment

ഇലക്ട്രോണിക് സംവിധാനത്തിലൂടെ സുതാര്യമായി നടന്ന നറുക്കെടുപ്പിൽ വിജയികളായി രാജീവൻ, സിജോ തോമസ്, പ്രിയേഷ് മോഹന ചന്ദ്രൻ, രമ്യേഷ് ആർ ആചാരി എന്നിവരെ തിരഞ്ഞെടുത്തു .

ഒരുമ സാമൂഹിക സുരക്ഷാ പദ്ധതിയിലെ അംഗങ്ങൾക്ക് ബിഇസി എക്സ്ചേഞ്ചിൽ ആകർഷകമായ ആനുകൂല്യങ്ങൾ ബി ഇ സി പേ ആപ്പ് വഴിയോ ബി ഇ സി ബ്രാഞ്ചുകൾ വഴിയോ കാശ് അയക്കുന്ന ഒരുമ മെമ്പർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 36 പേർക്ക് ഓരോ ആഴ്ചയിലും 4 പേർക്ക് വീതം അമേരിക്കൻ ടൂറിസ്റ്റർ ബ്രാൻഡിന്റെ ട്രോളി ബാഗുകൾ നൽകുന്നു.

അതുപോലെതന്നെ ഓരോ തവണ കാശ് അയക്കുമ്പോഴും 500 റിവാർഡ് പോയിൻ്റ് ലഭിക്കുകയും 2000 പോയിൻറ് ലഭിക്കുന്നവർക്ക് രണ്ടു ദിനാറിന്റെ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ഉപകരിക്കുന്ന ഹൈപ്പർമാർക്കറ്റ് റഡീം വൗച്ചറും ആണ് ലഭിക്കുക.

ജൂൺ 10 മുതൽ 20 വരെ കാശ് അയച്ചവരിൽ നിന്നാണ് വിജയികളെ തിരത്തെടുത്തത്. ആക്ടിംഗ് ഒരുമ കൺവീനർ നൈസാം. സി പി നിയന്ത്രിച്ച നറുക്കെടുപ്പ് ചടങ്ങിൽ ടെക്നിക്കൽ സപ്പോർട്ട് നൽകിയത് ഒരുമ സെക്രട്ടറി അംജദ് കോക്കൂരും വിജയികളെ പ്രഖ്യാപിച്ചത് ഒരുമ മുൻ ചെയർമാൻ ഫിറോസ് ഹമീദും ആണ്

Advertisment