ആകാശത്തെ അത്ഭുത പ്രതിഭാസം; യുഎഇ നിവാസികൾക്ക് ഓ​ഗസ്റ്റിൽ ‘ഡാവിഞ്ചി ​ഗ്ലോ’ ദൃശ്യമാകും

New Update
G

ദുബായ്: യുഎഇ നിവാസികൾക്ക് പ്രപഞ്ച പ്രതിഭാസമായ ‘ഡാവിഞ്ചി ​ഗ്ലോ’ ദൃശ്യമാകും. ഓ​ഗസ്റ്റ് മാസത്തിലാണ് ആകാശത്തെ ഈ അത്ഭുത പ്രതിഭാസം യുഎഇയിൽ കാണാൻ സാധിക്കുക.

Advertisment

സാധാരണയായി അമാവാസി കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇത് കൂടുതലായും ദൃശ്യമാകുന്നത്. യുഎഇയിലെ അടുത്ത അമാവാസി ഓഗസ്റ്റ് 4 നാണ്.

‘ഡാവിഞ്ചി ഗ്ലോ’ അല്ലെങ്കിൽ ‘എർത്ത്‌ഷൈൻ’ എന്നത് ചന്ദ്രന്റെ ഒരു വശത്ത് അതിശക്തമായ ഒരു തിളക്കം പ്രത്യക്ഷപ്പെടുകയും അത് പ്രകാശപൂരിതമാകുകയും ചെയ്യുന്ന പ്രതിഭാസമാണ്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇത് സംബന്ധമായ വിശദീകരണം നൽകിയതിനാൽ ലിയോനാർഡോ ഡാവിഞ്ചിയുടെ പേരിലാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.

ഈ അത്ഭുത പ്രതിഭാസം സൂര്യോദയത്തിന് തൊട്ടുമുമ്പും സൂര്യാസ്തമയത്തിന് ശേഷവും മാത്രമേ ദൃശ്യമാകൂ. ഏകദേശം 500 വർഷങ്ങൾക്ക് മുമ്പ് ലിയോനാർഡോ ഡാവിഞ്ചി “ഡാവിഞ്ചി ഗ്ലോ” എന്നറിയപ്പെടുന്ന വിചിത്രമായ തിളക്കം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് നാസ പറയുന്നത്. 

Advertisment