/sathyam/media/media_files/OC4RAAU6tonE5vLTrRO7.jpg)
മസ്ക്കറ്റ്: ആടുജീവിതം സിനിമയിലെ ദുഷ്ടനായ കഫീലിനെ അവതരിപ്പിച്ച നടനെ വിലക്കി സൗദി അറേബ്യ. വിലക്കേർപ്പെടുത്തി എന്നാരോപണം. ഒമാനി നടൻ തലിബ് അൽ ബലൂഷിയെയാണ് രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയത്.
സൗദിയിൽ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സൗദി സ്പോൺസറുടെ സ്വഭാവം സൗദി പൗരന്മാരെ മോശമാക്കി ചിത്രീകരിച്ചെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.
സൗദി അറേബ്യയുടെ പ്രതിച്ഛായയെ വികലമാക്കാനുള്ള ശ്രമമാണ് സിനിമയെന്ന് വിമർശിച്ച് സുൽത്താൻ അൽ നെഫായിയുടെ ‘എക്സ്’ പോസ്റ്റിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്.
“സിനിമ സത്യവുമായി പൊരുത്തപ്പെടുന്നില്ല. സൗദിയും ബദുവിനും ഏറ്റവും ഉദാരമതികളും കരുണയുള്ളവരും ധീരരുമായ ആളുകളാണ്,” പോസ്റ്റിൽ പറയുന്നു. ഈ പോസ്റ്റിന് പിന്നാലെ ശക്തമായ സൈബർ ആക്രമണവും നടന് നേരിടേണ്ടി വന്നു
അതേസമയം, സിനിമ ഒരിക്കലും ഒരു വ്യക്തിയുടെയോ വംശത്തിൻ്റെയോ രാജ്യത്തിൻ്റെയോ വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി ശനിയാഴ്ച ഫേസ്ബുക്കിൽ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us