പ്രവാസി മലയാളികൾക്ക് ആശ്വാസം; തിരുവനന്തപുരം – റിയാദ് സർവീസ് ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

New Update
air india haha

റിയാദ്: പ്രവാസി മലയാളികൾക്ക് ആശ്വാസമായി പുതിയ സർവ്വീസ് ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവീസാണ് എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചത്. ആഴ്ചയിൽ രണ്ട് സർവ്വീസ് വീതമാണ് നടത്തുന്നത്.

Advertisment

നിലവിൽ ദമാം, ജിദ്ദ വഴിയോ മറ്റ് രാജ്യങ്ങളിലൂടെയോ കണക്‌ഷൻ വിമാനങ്ങളിലാണ് റിയാദിലേയ്ക്ക് പോകേണ്ടവർ യാത്ര ചെയ്യുന്നത്. എന്നാൽ ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ട് സർവ്വീസ് ആരംഭിച്ചതോടെ റിയാദിലെ പ്രവാസി മലയാളികളുടെ യാത്ര സു​ഗമമാകും.

തിരുവനന്തപുരത്ത് നിന്ന് തിങ്കളാഴ്ച വൈകിട്ട് 7.55ന് പുറപ്പെടുന്ന വിമാനം രാത്രി 10.40ന് റിയാദിലെത്തും. നിലവിൽ ആഴ്ചയിൽ രണ്ട് സർവ്വീസാണെങ്കിലും യാത്രക്കാരുടെ വർധനവിന് അനുസരിച്ച് കൂടുതൽ സർവ്വീസുകൾ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.

Advertisment