New Update
/sathyam/media/media_files/IfsLwUDO8T8OrMbM5YCg.jpeg)
ദോഹ: യാത്രക്കാർക്ക് ദോഹ മെട്രോയിൽ സൗജന്യമായി സഞ്ചരിക്കാനുള്ള അവസരമൊരുക്കി അധികൃതർ. മെട്രോയിൽ യാത്രക്കായി ഉപയോഗിക്കുന്ന ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് ദിവസത്തേയ്ക്കാണ് സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുന്നത്.
Advertisment
ഇന്ന് മുതൽ ഡിസംബർ പതിനഞ്ച് വരെ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഈ സൗജന്യ യാത്ര ലഭിക്കുക. ഖത്തർ റൈലിന് കീഴിലുള്ള ദോഹ മെട്രോയിലും ലുസൈൽ ട്രാമിലുമാണ് ഓഫർ ഉപയോഗിക്കാൻ സാധിക്കുന്നത്. സ്റ്റാൻഡേർഡ്, ഗോൾഡ് കാർഡുകൾക്ക് മാത്രമാണ് ഓഫർ ബാധകമാകുക. എന്നാൽ പ്രതിവാര, പ്രതിമാസ കാർഡുകൾക്ക് ഈ സൗജന്യ യാത്ര ലഭിക്കുകയുമില്ല.
കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് ക്യാംപെയ്ൻ കാലാവധി കഴിയുന്നതോടെ ഓട്ടോമാറ്റിക്കായി സൗജന്യയാത്ര കാർഡിൽ ലഭ്യമായിത്തുടങ്ങും. എന്നാൽ ഈ സൗജന്യയാത്ര മൂന്ന് മാസത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ അസാധുവാകുമെന്നാണ് നിർദേശം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us