കണ്ണൂർ സ്വദേശി ഷാർജയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

New Update
H

ദുബായ്: കണ്ണൂർ സ്വദേശി ഷാർജയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. എമിറേറ്റ്സ് ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു ജയൻ.

Advertisment

തിങ്കളാഴ്ച ഷാർജ അൽ നഹ്‌ദയിലെ വീട്ടിൽ വെച്ച് ജയന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടൻ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം അൽ ഖാസിമി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ന് മൃതദേഹം മുഹൈസിന (സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ എംബാം ചെയ്ത് രാത്രിയോടെ നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. യുഎഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രൻ ഭാര്യയാണ്. രണ്ട് മക്കളുണ്ട്.

Advertisment