ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത വേവ് പൂൾ അബുദാബിയിൽ; കൃത്രിമ തിരമാല സൃഷ്ടിച്ച് ഒരുക്കിയ പൂൾ തുറക്കുക ഒക്ടോബറിൽ

New Update
G

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത വേവ് പൂൾ (സർഫ് അബുദാബി) അബുദാബിയിൽ തുറക്കുന്നു. ഒക്ടോബറിൽ അബുദാബിയിലെ ഹുദൈരിയാത്തിലാണ് കൃത്രിമ തിരമാല സൃഷ്ടിച്ച് ഒരുക്കിയ ഏറ്റവും വലിയ പൂൾ ആരംഭിക്കുന്നത്. മൊഡോൺ, കെല്ലി സ്ലേറ്റർ വേവ് കമ്പനി എന്നിവ സംയുക്തമായാണ് സർഫ് അബുദാബി തുറക്കുക.

Advertisment

അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന സർഫ് അബുദാബിയിൽ കടലിലെ അതേ അനുഭവമാണ് ജനങ്ങൾക്ക് നൽകുന്നത്. സുരക്ഷിതവും സൗകര്യപ്രദവുമായി രീതിയിലാണ് വേവ് പൂൾ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ഏത് പ്രായത്തിലുള്ളവർക്കും ഒരുപോലെ സർഫിങ് ആസ്വദിക്കാനും കഴിയും.

4 വയസ് മുതലുള്ള കുട്ടികൾക്കും ഇവിടെ സർഫിങിൻ്റെ ബാലപാഠം അഭ്യസിക്കാൻ സാധിക്കും. അതോടൊപ്പം പ്രഫഷനൽ സർഫർമാർക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള പരിശീലനവും ഇവിടെ ലഭിക്കും.

സർഫ് അബുദാബി ആരംഭിച്ചതിന് ശേഷം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയുമാണ് പ്രവർത്തിക്കുക.

സുരക്ഷാ വിവരണങ്ങൾക്കും ഉപകരണങ്ങൾ ധരിക്കുന്നതിനുമായി സന്ദർശകർ ഒരു മണിക്കൂർ നേരത്തെയെങ്കിലും എത്തണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Advertisment