പ്രവാസികൾക്ക് സന്തോഷവാർത്ത; ഇന്ത്യയിലേക്കുള്ള ടിക്കറ്റുകൾക്ക് 20 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്

New Update
ethihad flight

ദുബായ്: ഇന്ത്യയിലേക്കുള്ള ടിക്കറ്റുകൾക്ക് 20 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സ്. ഇന്ത്യയിലേക്കുള്ള സർവ്വീസ് ആരംഭിച്ചിട്ട് 20 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഇത്തിഹാദ് എയർവേയ്സ് യാത്രക്കാർക്ക് വമ്പൻ ഓഫർ വാ​ഗ്ദാനം ചെയ്യുന്നത്.

Advertisment

ഇന്ന് മുതൽ സെപ്റ്റംബർ 21 വരെയാണ് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്ക് വിലക്കുറവിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക. എന്നാൽ ഒക്ടോബർ 1 മുതൽ 2025 മാർച്ച് 15 വരെയുള്ള യാത്രകൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. മാത്രമല്ല, etihad.com വഴി ബുക്ക് ചെയ്യുകയും വേണം.

2004 സെപ്തംബർ 26-ന് മുംബൈയിലേയ്ക്കാണ് ഇത്തിഹാദ് ഇന്ത്യയിലേയ്ക്കുള്ള ആദ്യ സർവ്വീസ് നടത്തിയത്. 

Advertisment