/sathyam/media/media_files/zN29151u4TNGjh5hmAnm.jpg)
മനാമ:ബി എഫ് സി -കെ സി എ ഇന്ത്യൻ ടാലന്റ് സ്കാൻ 2024 വ്യക്തിഗത മത്സരങ്ങൾക്കും ടീം ഇവന്റ് മത്സരങ്ങൾക്കുമായുള്ള രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 16ാം തീയതി രാത്രി 10 മണി വരെ നീട്ടി. ഇനിയാരെങ്കിലും രജിസ്റ്റർ ചെയ്യാൻ ഉണ്ടെങ്കിൽ എത്രയും പെട്ടെന്നു റജിസ്റ്റർ ചെയ്യണമെന്നും ഇനി തീയതി നീട്ടില്ലെന്നും അധികൃതർ അറിയിച്ചു
ടീം ഇവൻ്റിനായി രജിസ്റ്റർ ചെയ്തിട്ടും പങ്കെടുക്കുന്ന എല്ലാവരുടെയും വിശദാംശങ്ങൾ സമർപ്പിക്കാത്തവർ 2024 ഒക്‌ടോബർ 18-നകം വിശദ വിവരങ്ങൾ നൽകണം. ടീമുകളെ കുറിച്ചുള്ള വിശദാംശങ്ങൾ 38984900 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷനുകൾ പുരോഗമിക്കുന്നുവെന്നും കുട്ടികളുടെ മാതാ പിതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
ബി എഫ് സി- കെ സി എ .ഇന്ത്യൻ ടാലന്റ് സ്കാൻ ഉദ്ഘാടന ചടങ്ങും ഫാഷൻ ഷോ മത്സരവും ഒക്ടോബർ 25 നു വൈകുന്നേരം 6:00 ന് കെ സി എ വി കെ എൽ ഓഡിറ്റോറിയത്തിൽ നടക്കും.
മത്സര നിയമങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കുകൾക്കും അപ്ഡേറ്റ് സിനും www.kcabahrain.com സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ടാലന്റ് സ്കാൻ ചെയർമാൻ - വർഗീസ് ജോസഫ് 38185420/38984900 അല്ലെങ്കിൽ എക്സ് ഓഫീഷിയോ- ശ്രീ. ലിയോ ജോസഫ് 39207951 എന്നിവരുമായി ബന്ധപ്പെടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us