Advertisment

പ്രവാസികൾ ശ്രദ്ധിക്കൂ.., സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ

author-image
ഗള്‍ഫ് ഡസ്ക്
New Update
ആധുനിക ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം; ശൗചാലയം ഉണ്ട്, വെള്ളം ഇല്ലാ, ഇപ്പോൾ പൂട്ടിക്കിടക്കുന്നു

സൗദി: സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ അടയ്ക്കേണ്ടി വരുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.

Advertisment

കാലാവധി അവസാനിച്ച ലൈസൻസുകൾ പുതുക്കാൻ 60 ദിവസത്തെ സമയമാണ് അനുവദിക്കുക. ഈ സമയപരിധിയിൽ ലൈസൻസ് പുതുക്കിയില്ലെങ്കിലാണ് 100 റിയാൽ പിഴ ഈടാക്കുക. അതേസമയം, ഒരു വർഷവും ഒരു ദിവസവും കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കിയില്ലെങ്കിൽ പിഴ ഇരട്ടിയാകുകയും ചെയ്യും.

പിഴ ഒഴിവാക്കുന്നതിനായി കൃത്യസമയത്ത് ലൈസൻസുകൾ പുതുക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് നിർദേശിച്ചു. അബ്ഷർ പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായാണ് ലൈസൻസ് പുതുക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് സൗദി മൂറൂർ വെബ്‌സൈറ്റ് സന്ദർശിക്കാമെന്നും അധികൃതർ അറിയിച്ചു.

Advertisment